പത്താന്‍കോട്ട് ആക്രമണം; ഇന്ത്യ അമിതമായി പ്രതികരിക്കരുതെന്ന് മുശര്‍റഫ്

ഇസ്‌ലാമാബാദ്: പത്താന്‍കോട്ട് വ്യോമസേന ആസ്ഥാനത്തെ ആക്രമണത്തില്‍ ഇന്ത്യ അമിതമായി പ്രതികരണം നടത്തരുതെന്ന് മുന്‍ പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുശര്‍റഫ്. ഇന്ത്യയും പാകിസ്താനും 'ഭീകരവാദ'ത്തിന്റെ ഇരകളാണ്. എന്നാല്‍, ആക്രമണത്തിന്റെ പേരില്‍ ഇന്ത്യ പാകിസ്താനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ശരിയല്ല മുശര്‍റഫ് പറഞ്ഞു. ഇന്ത്യയിലും സായുധാക്രമണങ്ങള്‍ വ്യാപകമാണ്. ഇത്തരം ആക്രമണങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതില്‍ പിന്നെ രാജ്യത്തെ മുസ്‌ലിംകള്‍ അസംതൃപ്തരാണെന്നും മുശര്‍റഫ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it