പത്താന്‍കോട്ട് ആക്രമണം: പാകിസ്താന്റെ അന്വേഷണത്തിന് പൂര്‍ണപിന്തുണയെന്ന് യുഎസ്

ഇസ്‌ലാമാബാദ്: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനു നേരെയുണ്ടായ സായുധാക്രമണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച പാകിസ്താന് യുഎസ് പിന്തുണ. സംഭവത്തിലെ സത്യം കണ്ടെത്താന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അറിയിച്ചു. പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ ഫോണില്‍വിളിച്ചാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചതെന്നു പാക് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വ്യേമസേനാ താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും സത്യം ലോകം മനസ്സിലാക്കുമെന്നും ശരീഫ് പറഞ്ഞു. സായുധസംഘങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി മനസ്സിലാക്കുന്നുവെന്നും ജോണ്‍ കെറിയുമായുള്ള സംഭാഷണത്തില്‍ പാക് പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിലെ പാക് ബന്ധത്തിന്റെ തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ശരീഫ് ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജോണ്‍കെറി പാക് പ്രധാനമന്ത്രിയെ വിളിച്ച് അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതും.
Next Story

RELATED STORIES

Share it