പത്താന്‍കോട്ട് ആക്രമണം പാകിസ്താന്‍ നേരിട്ട് നടത്തിയത്: സുഖ്ബീര്‍

പത്താന്‍കോട്ട്: പത്താന്‍കോട്ടില്‍ വ്യോമസേനാ താവളത്തിനു നേര്‍ക്കുണ്ടായ ആക്രമണം പാകിസ്താന്‍ നേരിട്ട് നടത്തിയതാണെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍സിങ് ബാദല്‍. ആക്രമണത്തോട് ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പത്താന്‍കോട്ടിലെ സ്ഥിതിവിവരങ്ങള്‍ പോലിസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെയും ഉപമുഖ്യമന്ത്രിയെയും യഥാസമയം അറിയിക്കുന്നുണ്ട്.
ദേശീയ സുരക്ഷയ്ക്കു ഭീഷണിയാവുന്ന വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ യഥാസമയം വിവരങ്ങള്‍ നല്‍കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
അതിര്‍ത്തി കടന്നുള്ള ആക്രമണം രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ആക്രമണത്തിന് ഇന്ത്യന്‍ സേന ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it