പത്താന്‍കോട്ട്: അസ്ഹറിനെ ചോദ്യംചെയ്യാന്‍ ഇന്ത്യക്ക് അവസരം ലഭിച്ചേക്കും

ഇസ്‌ലാമാബാദ്: പത്താന്‍കോട്ട് സായുധാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനിലെ ജയ്‌ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അവസരം നല്‍കിയേക്കുമെന്ന് റിപോര്‍ട്ട്.
പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്താന്‍കോട്ട് ആക്രമണത്തെ കുറിച്ച് പാക് ഏജന്‍സി ആദ്യം അന്വേഷണം നടത്തും. ഇതില്‍ അസ്ഹര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ചോദ്യം ചെയ്യാന്‍ ഇന്ത്യക്ക് അവസരം നല്‍കുമെന്നും അസീസ് വ്യക്തമാക്കി. അസ്ഹര്‍ തെറ്റുകാരനാണെങ്കില്‍ നടപടി സ്വീകരിക്കും. 2016 ജനുവരt രണ്ടിന് പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നടന്ന ആക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ പാകിസ്താന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു.
ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിലരെ പാക് അധികൃതര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. അന്വേഷണത്തിന് അഞ്ചംഗ സംയുക്ത സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it