Flash News

പത്താന്‍കോട്ട് അന്വേഷണ സംഘത്തെ പാകിസ്താനില്‍ പ്രവേശിപ്പിക്കില്ല

പത്താന്‍കോട്ട് അന്വേഷണ സംഘത്തെ പാകിസ്താനില്‍ പ്രവേശിപ്പിക്കില്ല
X
abdul-basit

[related]

ന്യൂഡല്‍ഹി: പത്താന്‍കോട്ട് അന്വേഷണ സംഘമായ എന്‍ഐഎയെ പാകിസ്താനില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്. ഇന്ത്യയുമായുള്ള എല്ലാ സമാധാന ചര്‍ച്ചകളും പാകിസ്താന്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയാണ്.
പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്താനുമായുള്ള എല്ലാ സമാധാന ചര്‍ച്ചകളും നിര്‍ത്തിവച്ചിരുന്നു. അത് ഇതുവരെ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ജമ്മു കശ്മീര്‍ വിഷയമാണ് തര്‍ക്കത്തിന് പ്രധാന കാരണം. ഇന്ത്യ യാതൊരു സഹകരണത്തിനും ഒരുക്കമല്ല.പരസ്പര ധാരണയുടെ പുറത്തല്ല പാക് സംഘം ഇന്ത്യയിലെത്തിയതെന്നും ബാസിത് പറഞ്ഞു. നേരത്തെ പത്താന്‍കോട്ട് ആക്രമണം ഇന്ത്യ കെട്ടിചമച്ച നാടകമാണെന്ന് പാക് സംഘം വിലയിരിത്തിയിരുന്നു.

pathankot-infocus new
Next Story

RELATED STORIES

Share it