thrissur local

പത്താക്ലാസ്സ് കഴിഞ്ഞ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പഠനത്തിന് വിദ്യാകിരണ്‍; പ്രവേശനം 50 ആണ്‍ കുട്ടികള്‍ക്കും 50 പെണ്‍കുട്ടികള്‍ക്കും

തൃശൂര്‍: പത്താംക്ലാസ്സ് പരീക്ഷ കഴിഞ്ഞ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഉറപ്പാക്കുന്നതിനും പ്ലസ്സ്ടു പഠനത്തിന് തയ്യാറെടുപ്പിനും വേണ്ടി നെഹ്‌റു യുവകേന്ദ്രയുടെ വിദ്യാകിരണ്‍ പദ്ധതി നടപ്പാക്കുന്നു.
മാര്‍ക്ക് കുറഞ്ഞെങ്കിലും തുടര്‍വിദ്യാഭ്യാസത്തിന് പ്രചോദനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ ഓപ്പണ്‍ സ്‌കൂള്‍ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തി സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ ക്ലാസ്സ് നല്‍കി പ്ലസ്സ്ടു പരീക്ഷയ്ക്ക് സജ്ജരാക്കും. കൂടാതെ പഠനത്തോടൊപ്പം വ്യക്തിത്വ വികസനം, നൈപുണ്യം, കരിയര്‍ കൗണ്‍സിലിങ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, യോഗ എന്നിവയിലും നല്‍കും. മല്‍സര പരീക്ഷ, സ്‌കോളര്‍ഷിപ്പ് ടെസ്റ്റ് എന്നിവയിലും പരിശീലനം നല്‍കും.
ഭക്ഷണ സൗകര്യത്തോടുകൂടി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റലുകളുണ്ടാകും. 50 അണ്‍കുട്ടികള്‍ക്കും 50 പെണ്‍കുട്ടികള്‍ക്കും മാത്രമേ പ്രവേശനം നല്‍കുകയുളളു.
പ്രഥമഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇപ്പോള്‍ പത്താം ക്ലാസ്സ് പാസ്സായവര്‍ മെയ് 15 ന് മുമ്പായി വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, വഞ്ചിയൂര്‍ പിഒ എന്ന വിലാസത്തില്‍ സ്വന്തം സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9947804354.
Next Story

RELATED STORIES

Share it