പത്തനാപുരത്ത് കരിമ്പനി സ്ഥിരീകരിച്ചു

കൊല്ലം: പത്തനാപുരത്തെ പിറവന്തൂരില്‍ 'കാലാ അസര്‍' എന്നറിയപ്പെടുന്ന കരിമ്പനി സ്ഥിരീകരിച്ചു. ആദിവാസി കോളനിയിലെ മറിയാമ്മ(62)യ്ക്കാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പതോളജി പരിശോധനയിലാണ് രോഗം തെളിഞ്ഞത്. വടക്കേ ഇന്ത്യയില്‍ കാണപ്പെടുന്ന പാരസൈറ്റാണ് മറിയാമ്മയില്‍ കണ്ടെത്തിയതെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പ്രവാസികളല്ലാത്തവരില്‍ ഈ രോഗബാധ കണ്ടെത്തുന്ന കേരളത്തിലെ രണ്ടാമത്തെ സംഭവമാണിത്. 2005ല്‍ തെന്മലയില്‍ രോഗബാധ റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it