Pathanamthitta local

പത്തനംതിട്ടയില്‍ നാടുണര്‍ത്തി ക്രിക്കറ്റ് ആരവം

പത്തനംതിട്ട: നാടുണര്‍ത്തി ക്രിക്കറ്റിന്റെ ആവേശ നിമിഷങ്ങളെത്തി. പത്തനംതിട്ട പ്രസ് ക്ലബ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫോര്‍ത്ത് എസ്‌റ്റേറ്റ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് കൊടിയേറും. ഉച്ചയ്ക്ക് രണ്ടിന് ജില്ലാ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ എ ടീം മുന്‍ അംഗം വി എ ജഗദീഷ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.
കേരളാ പത്ര പ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ റിപോര്‍ട്ടു ചെയ്തിട്ടുള്ള മലയാളമനോരമ കോ-ഓഡിനേറ്റിങ് എഡിറ്റര്‍ ക്രിസ് തോമസ് മുഖ്യാതിഥിയായിരിക്കും. കെ ശിവദാസന്‍ നായര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍, ജില്ലാ പോലിസ് മേധാവി ടി നാരായണന്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു എം തങ്കച്ചന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സലിം പി ചാക്കോ, പ്രസ് ക്ലബ് സെക്രട്ടറി ഏബ്രഹാം തടിയൂര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.50ന് നഗരസഭാ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ് പതാക ഉയര്‍ത്തും.
മല്‍സരിക്കുന്ന ആറ് ടീമുകളും ജേഴ്‌സികളണിഞ്ഞ് 1.30 ജില്ലാ സ്‌റ്റേഡിയത്തില്‍ എത്തണമെന്ന് സംഘാടക സമിതി അറിയിച്ചു. എംഎല്‍എ ഇലവന്‍, കലക്ടര്‍ ഇലവന്‍, എസ്പി ഇലവ ന്‍, മെര്‍ച്ചന്റ്‌സ് ഇലവന്‍, ലോയേഴ്‌സ് ഇലവന്‍, മീഡിയ ഇലവന്‍ ടീമുകളാണ് ഏറ്റുമുട്ടുന്നത്. നിലവിലെ ചാംപ്യന്‍മാരായ കലക്ടര്‍ ഇലവനും റണ്ണേഴ്‌സ് അപ്പായ മീഡിയ ഇലവനും സെമിയിലേക്ക് വാക്കോവര്‍ ലഭിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 2.30ന് പൂള്‍ എയിലെ എസ്പി ഇലവനും ലോയേഴ്‌സ് ഇലവനും തമ്മിലാണ് ആദ്യ മല്‍സരം. വൈകീട്ട് നാലിന് പൂള്‍ ബിയിലെ എംഎല്‍എ ഇലവനും മര്‍ച്ചന്റ്‌സ് ഇലവനും ഏറ്റുമുട്ടും. നാളെ ഉച്ചയ്ക്ക് 2.30ന് പൂള്‍ ബി ജേതാക്കള്‍ മീഡിയ ഇലവനുമായി സെമി കളിക്കും. വൈകീട്ട് നാലിന് പൂള്‍ എ ജേതാക്കളുമായി കലക്ടര്‍ ഇലവന്‍ സെമിയില്‍ മല്‍സരിക്കും. 30ന് വൈകീട്ട് മൂന്നിനാണ് ഫൈനല്‍.
Next Story

RELATED STORIES

Share it