Second edit

പതിമൂന്നിന്റെ നിര്‍ഭാഗ്യം

നാളെ ഏപ്രില്‍ 13. പതിമൂന്നിനെ നിര്‍ഭാഗ്യത്തിന്റെ അക്കമായി കണക്കാക്കുന്ന വിശ്വാസം ലോകത്തുടനീളമുണ്ട്. അക്കം, ദിവസം, ശകുനം, ഗ്രഹനില തുടങ്ങിയ കാര്യങ്ങളില്‍ വിശ്വാസമില്ലാത്ത ഇസ്‌ലാംമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള നാടുകളില്‍ മാത്രമേ പതിമൂന്നിന് നിര്‍ഭാഗ്യജാതകമില്ലാതുള്ളൂ. എന്നാല്‍, പതിമൂന്നിന്റെ നിര്‍ഭാഗ്യം എന്ന പൊതുവിശ്വാസത്തില്‍ പങ്കാളികളാണ് പലപ്പോഴും അവരും.
സ്‌കാന്‍ഡിനേവിയന്‍ മിത്തോളജി അനുസരിച്ച് 12 ദേവന്‍മാരാണുള്ളത്. പതിമൂന്നാമനായി ലോകി പ്രത്യക്ഷപ്പെട്ടു. ക്രൂരനും കുഴപ്പക്കാരനുമായ ഈ ദേവനുണ്ടാക്കിയ പ്രയാസങ്ങള്‍മൂലം പ്രസ്തുത അക്കം നിര്‍ഭാഗ്യസൂചകമായി എന്നാണു വിശ്വാസം. എന്നാല്‍, ക്രിസ്തുവിന്റെ അവസാനത്തെ അത്താഴവേളയില്‍ 13 പേരാണുണ്ടായിരുന്നത് എന്നും പതിമൂന്നാമത്തെ ആള്‍ ജൂദാസായിരുന്നു എന്നും വലിയൊരുവിഭാഗം ആളുകള്‍ കരുതുന്നു. പതിമൂന്നാമന്‍ യേശുവിനെ ഒറ്റിക്കൊടുത്തതോടെ ആ അക്കത്തിനു ചുറ്റും നിര്‍ഭാഗ്യം നിലയുറപ്പിച്ചു. ക്രിസ്തീയ യൂറോപ്പും അമേരിക്കയും തങ്ങളുടെ കോളനികളിലേക്ക് ഈ അന്ധവിശ്വാസം പകര്‍ന്നുകൊടുക്കുകയും ചെയ്തു.
അക്കങ്ങളെപ്പോലെ ദിവസങ്ങള്‍ക്കുമുണ്ട് ഭാഗ്യനിര്‍ഭാഗ്യ പരിവേഷങ്ങള്‍. നോഴ്‌സ് വര്‍ഗക്കാര്‍ക്ക് വെള്ളിയാഴ്ചയാണ് ഏറ്റവും നല്ല ദിവസം. എന്നാല്‍, യേശുവിനെ കുരിശിലേറ്റിയത് വെള്ളിയാഴ്ചയാണ് എന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് സാമാന്യമായി പ്രസ്തുത ദിവസം ദുഃഖത്തിന്റേതാണ്. മുസ്‌ലിംകള്‍ക്ക് വിശേഷിച്ച് അങ്ങനെയൊരു പുണ്യദിനമില്ലെങ്കിലും വെള്ളിയാഴ്ച നല്ലദിവസമായി കുരുതുന്നവരാണേറെയും.
Next Story

RELATED STORIES

Share it