palakkad local

പതിനൊന്ന് പുതിയ ബസ്‌ടെര്‍മിനലുകളില്‍ ആറെണ്ണം പൂര്‍ത്തിയായി: മന്ത്രി തിരുവഞ്ചൂര്‍

പാലക്കാട്: സംസ്ഥാന സര്‍ ക്കാര്‍ പതിനൊന്ന് ബസ് ടെര്‍മിനലുകള്‍ക്ക് അംഗീകാരം നല്‍ കുകയും അതില്‍ ആറെണ്ണം പൂ ര്‍ത്തീകരിക്കുകയും ചെയ്ത താ യി ഗതാഗത-വനം-സ്‌പോര്‍ ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ആറുകോടി 80 ലക്ഷം രൂപാ ചെലവഴിച്ച് നിര്‍മിക്കുന്ന പാലക്കാട് കെ എസ് ആര്‍ ടിസി ബസ് സ്റ്റേഷന്റെ ആധുനിക മന്ദിരത്തിന്റെയും- രണ്ടുകോടി 84 ല ക്ഷം രൂപാ ചെലവഴിച്ച് നിര്‍മിക്കുന്ന സിന്തറ്റിക് ട്രാക്കിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരു ന്നു അദ്ദേഹം.
ഒരുമാസം 105 കോടി രൂപാ നഷ്ടത്തിലോടിയിരുന്ന സ്ഥാപനത്തെ 42 കോടിയിലേക്ക് ചുരുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മ ന്ത്രി പറഞ്ഞു. ജീവനക്കാരുടെ സഹകരണമാണ് നഷ്ടം കുറയ്ക്കാന്‍ ഇടവരുത്തിയതെന്നും ഒരു ദിവസം 27 ലക്ഷം ആളുകളാണ് കെ എസ് ആര്‍ ടിസിയെ ആശ്രയിക്കുന്നതെന്നും അ ദ്ദേഹം പറഞ്ഞു.
പാലക്കാട് ഡിപ്പോയില്‍ നി ന്നും ഊട്ടി, മൈസൂര്‍, പമ്പ എന്നിവിടങ്ങളിലേക്ക് സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയുടെ കായിക വികസനത്തിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
യോഗത്തില്‍ ഷാഫി പറമ്പി ല്‍ എം എല്‍ എ അധ്യക്ഷതവഹിച്ചു. എ കെ ബാലന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി, കെ എസ് ആര്‍ ടി സി ജനറല്‍ മാനേജര്‍ ആര്‍ സുധാകരന്‍, ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദു, വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it