പതിനൊന്നുകാരി നാക്കറുത്ത് ശിവന് സമര്‍പ്പിച്ചു

പതിനൊന്നുകാരി  നാക്കറുത്ത് ശിവന്  സമര്‍പ്പിച്ചു
X
tongue

റായ്ഗഡ്: 11കാരി സ്വന്തം നാക്കറുത്ത് ശിവഭഗവാന് കാഴ്ചവച്ചു. ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. കര്‍ഷകന്റെ മകളായ ചമേലി സിദാറാണ് കത്തികൊണ്ട് നാക്കറുത്ത് ക്ഷേത്രത്തിലെ ശിവലിംഗത്തിനു മുന്നി+ല്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലായി.
സംഭവമറിഞ്ഞ് പോലിസും ജില്ലാ അധികൃതരും സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ഗ്രാമീണര്‍ സമ്മതിച്ചില്ല. ദൈവാനുഗ്രഹം കൊണ്ട് വൈദ്യസഹായമില്ലാതെ കുട്ടി സുഖം പ്രാപിക്കുമെന്നായിരുന്നു ഗ്രാമീണര്‍ ചൂണ്ടിക്കാട്ടിയത്.
പെണ്‍കുട്ടി ഇപ്പോഴും ക്ഷേത്രത്തിലാണ്. മുന്‍കരുതല്‍ നടപടിയായി ഡോക്ടറെ ക്ഷേത്രത്തില്‍ നിയോഗിച്ചിട്ടുണ്ട്. മതാനുഷ്ഠാനങ്ങളില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചുപോന്ന കുട്ടി അഞ്ചാം തരത്തില്‍ പഠനമുപേക്ഷിച്ചിരുന്നു.
Next Story

RELATED STORIES

Share it