Flash News

പതിനായിരത്തിലേറെ അഭയാര്‍ഥി കുട്ടികളെ കാണാനില്ലെന്ന് യൂറോപോള്‍

ഹേഗ് : കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അഭയാര്‍ഥികളായെത്തിയ പതിനായിരത്തിലേറെ കുട്ടികളെ കാണാനില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ പോലിസ് ഏജന്‍സിയായ യൂറോപോളിന്റെ സ്ഥിരീകരണം. വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി എത്തി രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇവരെ കാണാതായതെന്ന് യൂറോപോള്‍ പറയുന്നത്. ഇറ്റലിയില്‍ മാത്രം ഇത്തരത്തില്‍ 5000 കുട്ടികള്‍ അപ്രത്യക്ഷരായിട്ടുണ്ട്.

[related]ഇവരില്‍ പലരെയും ലൈംഗികവ്യാപാരരംഗത്തേക്കോ അടിമകളായോ കടത്തപ്പെട്ടിട്ടുണ്ടാകാമെന്നാണ് അധികൃര്‍ പ്രകടിപ്പിക്കുന്ന ആശങ്ക. ചിലരെങ്കിലും കുടുംബാംഗങ്ങളുടെ കൈകളിലെത്തപ്പെട്ടിട്ടുമുണ്ടാകാം. എന്നാല്‍ ഇവരെക്കുറിച്ചുള്ള യാതൊരു വിവരവും അധികൃതര്‍ക്ക് കണ്ടെത്താനായിട്ടില്ല. അഭയാര്‍ഥികളെ ചൂഷണം ചെയ്യുന്ന ക്രിമിനല്‍ ശൃംഖലകള്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പലയിടത്തും രൂപപ്പെട്ടുകഴിഞ്ഞതായി അധികൃതര്‍ പറയുന്നു.
Next Story

RELATED STORIES

Share it