Flash News

പതിനഞ്ചാം വയസ്സില്‍ നിഹാല്‍ ബിട്ടലാ അന്തരിച്ചു

പതിനഞ്ചാം വയസ്സില്‍ നിഹാല്‍ ബിട്ടലാ അന്തരിച്ചു
X
nihal--bitla

മുംബൈ: പ്രൊജേരിയ എന്ന ജനിത വൈകല്യം ബാധിച്ച നിഹാല്‍ ബിട്ടലാ എന്ന 15 കാരന്‍ അന്തരിച്ചു.സ്വദേശമായ തെലുങ്കാനയിലെ കരിംനഗറിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി ആയിരുന്നു അന്ത്യം.  ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.തുടര്‍ന്ന്് മസ്തിഷ്‌ക ആഘാതം സംഭവിക്കുകയായിരുന്നു.

ചെറുപ്പത്തിലെ  പെട്ടെന്ന് വാര്‍ദ്ധക്യം ബാധിക്കുന്ന അസുഖമാണ്  പ്രൊജേരിയ.15 വയസ്സുള്ള നിഹാലിന് നിഹാലിന്റെ പ്രായത്തിനേക്കാള്‍ എട്ട് ഇരട്ടി പ്രായമായിരുന്നു അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഉണ്ടായത്.   പ്രോജേരിയ എന്ന അസുഖം ഇതിവൃത്തമാക്കി ബോളിവുഡില്‍ 2009ല്‍ പാ എന്ന സിനിമ ഇറങ്ങിയിരുന്നു.ഇതിലെ പ്രോജേരിയ ബാധിച്ച കുട്ടിയായി അമിതാഭ് ബച്ചനാണ് അഭിനയിച്ചത്. പ്രോജേരിയ എന്ന അസുഖത്തിനെതിരായ എല്ലാ ക്യാംപയിനുകളിലും സജീവ സാന്നിധ്യമായിരുന്നു നിഹാലും കുടുംബവും.

nihal
Next Story

RELATED STORIES

Share it