Citizen journalism

പണാധിപത്യം

നാധിപത്യത്തെ ഒരു സ്വകാര്യ അഹങ്കാരമായി സൂക്ഷിക്കാത്ത ഇന്ത്യക്കാര്‍ കുറവാണ്. എന്നാല്‍, എവിടെയൊക്കെയോ ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രഹരമേറ്റിരിക്കുന്നു. നാം ഇനിയും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തയ്യാറാവാത്തപക്ഷം ഇന്ത്യയെ ശിഥിലീകരണത്തിലേക്കാണു നയിക്കുക. പ്രധാന പ്രശ്‌നം പണം തന്നെ. രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത് പണത്തിന്റെ അടിസ്ഥാനത്തിലാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ പലതും പണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇത്തരം തിരഞ്ഞെടുപ്പുപ്രക്രിയകൊണ്ടുമാത്രം ജനാധിപത്യം നിലനിര്‍ത്താനാവില്ല.
ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും എത്രമാത്രം സംരക്ഷിക്കാന്‍ കഴിയുന്നുണ്ട് എന്നതിലാണ് ജനാധിപത്യം പ്രതിഫലിക്കേണ്ടത്. ഏതു പാര്‍ട്ടി ഭരിക്കുന്നു എന്നതിലല്ല, മറിച്ച് ഏതു പാര്‍ട്ടിക്ക് ജനങ്ങളെ സംരക്ഷിക്കാന്‍ പ്രാപ്തിയുണ്ട് എന്നാണ് നാം നോക്കേണ്ടത്. അപ്പോള്‍ മാത്രമാണ് നാം നല്‍കുന്ന വോട്ട് പ്രസക്തമാവുന്നത്.

കെ ജുമാന അസീം
ആലത്തൂര്‍
Next Story

RELATED STORIES

Share it