ernakulam local

പണയംവച്ച സ്വര്‍ണ ഉരുപ്പടികള്‍ തിരികെ ലഭിച്ചില്ലെന്ന്

പെരുമ്പാവൂര്‍: പണയം വച്ച സ്വര്‍ണ ഉരുപ്പടികള്‍ തിരികെ ലഭിച്ചില്ലെന്ന പരാതിയുമായി പണയക്കാരന്‍ രംഗത്ത്.
വളയന്‍ചിറങ്ങര സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ പണയം വച്ച സ്വര്‍ണാഭരങ്ങള്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ ലഭിച്ചില്ലെന്ന് കാണിച്ച് നെടുന്തോട് കോന്നന്‍കുടി വീട്ടില്‍ കെ എം ഷഫീക്കാണ് മാനേജര്‍ക്കെതിരേ പൊലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ സപ്തംബറിലാണ് കാര്‍ഷിക സ്വര്‍ണ വായ്പ പ്രകാരം 68 ഗ്രാം സ്വര്‍ണം ബാങ്കില്‍ പണയം വച്ച് 85,000 രൂപ ഷെഫീക്ക് എടുത്തത്.
എന്നാല്‍ കഴിഞ്ഞ ദിവസം സ്വര്‍ണം തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ 14.900 ഗ്രാം സ്വര്‍ണം പണയപ്പെടുത്തി 25000 രൂപ എടുത്തതായിട്ടാണ് ബാങ്ക് അധികൃതര്‍ നല്‍കിയ വിശദീകരണം. കൂടുതല്‍ അന്വേണത്തില്‍ ബാക്കി സ്വര്‍ണം ബാങ്കിലെ സ്വീപ്പറുടെ പേരില്‍ പണയപ്പെടുത്തി 1,04,000 രൂപ എടുത്തിട്ടുള്ളതായി ബാങ്ക് അധികൃതര്‍ അറിയിച്ചതായി പരാതിക്കാരന്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ 1,04,000 രൂപയും പലിശയും 25,000 രൂപയും അതിന്റെ പലിശയും നല്‍കിയാലേ സ്വര്‍ണം തിരിച്ചു നല്‍കൂ എന്നാണ് ബാങ്ക് മാനേജറുടെ നിലപാട്.
വളയന്‍ചിറങ്ങര എസ്ബിടിയില്‍ പണയം വച്ച സ്വര്‍ണം സമീപത്തെ മറ്റു സ്വകാര്യ സ്ഥാപനങ്ങളില്‍ കൂടുതല്‍ തുകക്ക് പണയപെടുത്തിയ പരാതിയില്‍ ഇവിടത്തെ ക്യാഷര്‍ നെടുന്തോട് പുത്തന്‍പുരക്കല്‍ ഷെബീറിനെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
ദേശവല്‍കൃത ബാങ്കുകളിലൊന്നായ എസ്ബിടിയില്‍ നടന്ന തിരിമറി ബാങ്ക് മാനേജര്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ഇടപാടുകാര്‍ ആരോപിക്കുന്നത്. ബാങ്കില്‍ പണയം വച്ച നിരവധിയാളുകളുടെ സ്വര്‍ണം ഇതിനോടകം നഷ്ടപ്പെട്ട സ്ഥിതിയാണ്.
Next Story

RELATED STORIES

Share it