Alappuzha local

പണം തിരികെ ലഭിച്ചില്ല; ഇടപാടുകാര്‍ ഉടമയുടെ വീടിനു മുന്നില്‍ സമരം നടത്തി

അരൂര്‍: പണമിടപാട് സ്ഥാപനത്തില്‍ നിന്നും അടച്ച പണം തിരികെ ലഭിക്കാത്തിതിനെ തുടര്‍ന്ന് ഇടപാടുകാര്‍ ഉടമയുടെ വീടിനു മുന്നില്‍ സമരം നടത്തി.
ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വീടിനു മുന്നില്‍ കഞ്ഞി വച്ചാണ് സമരം നടത്തിയത്. മണിക്കൂറുകള്‍ നീണ്ട സമരത്തിനൊടുവിലാണ് ഇടപാടുകാരായ പ്രദേശവാസികള്‍ പിരിഞ്ഞു പോയത്. കഴിഞ്ഞ ദിവസം തുറവൂരിലായിരുന്നു സംഭവം.
കഴിഞ്ഞ ഒന്നര വര്‍ഷം മുന്‍പ് സ്ഥാപന ഉടമയായ ദിലീപ് കുമാറിനെ ആലപ്പഴ പൂങ്കാവിനടുത്ത് സംശയാസ്പദമായ നിലയില്‍ കാറില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പോലീസ് വ്യക്തമായ അന്വേഷണം നടത്താത്തതിന്റെ സാഹചര്യത്തില്‍ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് കണ്ടെത്തുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പണമിടപാട് സ്ഥാപനത്തില്‍ നിന്നും മുപ്പതു പേര്‍ക്കായി ഒരു കോടിയോളം രൂപ നല്‍കാനുണ്ടെന്നും പറയുന്നു.
Next Story

RELATED STORIES

Share it