പണം തട്ടിയെന്ന്; ടിഎംസി നേതാക്കള്‍ക്കെതിരേ പരാതി

തിരുവനന്തപുരം: തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ കേരളഘടകം നേതാക്കള്‍ക്കെതിരേ പരാതിയുമായി 14 സ്ഥാനാര്‍ഥികള്‍ രംഗത്തെത്തി. ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കാമെന്ന വാഗ്ദാനം നല്‍കി ഒരു ലക്ഷം മുതല്‍ മൂന്നുലക്ഷം രൂപവരെ തട്ടിയെടുത്തതായി സ്ഥാനാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനല്ലൂര്‍, ട്രേഡ് യൂനിയന്‍ നേതാവ് സുബാഷ് കുണ്ടനല്ലൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ഖജാഞ്ചി സുരേന്ദ്രന്‍ കക്കോടി, സംസ്ഥാന ജനറല്‍ സെക്രട്ടറി ലോനപ്പന്‍ തുടങ്ങിയവര്‍ക്കെതിരേയാണ് ആരോപണം.
Next Story

RELATED STORIES

Share it