പണം കൈപ്പറ്റിയെന്ന ആരോപണം അടിസ്ഥാനരഹിതം: മന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡില്‍നിന്നു 2011 നവംബറില്‍ സഹകരണമന്ത്രിയുടെ ഓഫിസ് ഒരുലക്ഷം രൂപ കൈപ്പറ്റിയെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരമാണെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
2011 നവംബര്‍ 18 മുതല്‍ 24 വരെ തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ ചെയര്‍മാനായ തൃശൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ 2011 എന്ന പരിപാടിക്ക് പരസ്യ ഇനത്തില്‍ നല്‍കിയ തുകയാണെന്നും ഇതുമായി ബന്ധപ്പെട്ട വിശദീകരണം കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടറാണ് നല്‍കേണ്ടതെന്നും സഹകരണമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it