പട്ടേല്‍ സമരം: 39 പേര്‍ക്ക് ജാമ്യം

സൂറത്ത്: പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന 39 പേര്‍ക്ക് ജാമ്യം. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഗീതാ ഗോപിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 15,000 രൂപ വീതം കെട്ടിവച്ച ഇവരെ വിട്ടയച്ചു. മാസത്തിലൊരിക്കല്‍ ഹാജരാവണമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കഴിഞ്ഞയാഴ്ചയാണ് ഇവരെ പിടികൂടിയത്.
Next Story

RELATED STORIES

Share it