പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന് പിന്നില്‍ കോണ്‍ഗ്രസ്: ആനന്ദീബെന്‍ പട്ടേല്‍
BY swapna en30 Nov 2015 5:42 AM GMT
X
swapna en30 Nov 2015 5:42 AM GMT
അഹ്മദാബാദ്: സംവരണമാവശ്യപ്പെട്ടുള്ള പട്ടേല്‍ സമുദായക്കാരുടെ പ്രക്ഷോഭത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദീബെന്‍ പട്ടേല്‍.തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രശ്നം നേരിട്ടു ബാധിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസ്സിന്റെ കളികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ഗൂഡാലോചനയാണ് പട്ടേലുകാരുടെ സംവരണം പ്രക്ഷോഭം.പട്ടേല്‍ സമൂദായക്കാരെ നിലവില്‍ സംവരണം
[related]
നടപ്പാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ അറിയിച്ചിട്ടുണ്ട്്. അവര്‍ ബോധവാന്മാരാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രശ്നം നേരിട്ടു ബാധിക്കില്ലെന്നാണ് വിശ്വാസം. പട്ടേല്‍ സമരനായകന് ഹര്‍ദീക് പട്ടേലിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സാണ് കളി തുടങ്ങിയത്. തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായക്കാരുടെ ഭാര്യമാര്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മല്‍സരിക്കുന്നുണ്ട്-ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ ബെന്‍ വ്യക്തമാക്കി.
അതിനിടെ രണ്ടു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് ഫലം ബുധനാഴ്ച പുറത്തുവരും. ബി.ജെ.പിയുടെ ബലപരീക്ഷമാണ് ഈ തിരഞ്ഞെടുപ്പ്.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT