പട്ടിക വിഭാഗത്തിന് 25 കോടിയുടെ വായ്പകള്‍ക്ക് അംഗീകാരം നല്‍കും
BY Sumeera SMR22 Nov 2015 2:47 AM GMT
Sumeera SMR22 Nov 2015 2:47 AM GMT
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്പറേഷന് 25 കോടി രൂപയുടെ പുതിയ വായ്പകള്‍ക്ക് അംഗീകാരം നല്‍കുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചു. പട്ടികജാതി/വര്‍ഗ വികസന കോര്‍പറേഷന്റെ നവീന വായ്പാ പദ്ധതിയുടെയും വായ്പാ മേളയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കോര്പറേഷന് ചെറിയ വായ്പകള്‍ നല്കുന്നതില് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും അതുവഴി കൂടുതല്‍ കുടുംബങ്ങളിലേക്ക് സഹായം എത്തിക്കുന്നതിനു കഴിയണമെന്നും മന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ വികസന വകുപ്പില്‍നിന്ന് കോര്പറേഷന് കൂടുതല്‍ സഹായ സഹകരണങ്ങളുണ്ടാവുമെന്ന് വിവിധ വായ്പകളുടെ വിതരണം നടത്തിയ മന്ത്രി ജയലക്ഷ്മി വ്യക്തമാക്കി. എഴുതിത്തള്ളിയ വായ്പകളുടെ രേഖകള്‍ മടക്കിനല്‍കല്‍ മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിച്ചു. കോര്പറേഷന് ചെയര്മാന് എ കെ ശശി അധ്യക്ഷത വഹിച്ചു. ബി സത്യന് എംഎല്‍എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്ദര്‍ജിത് സിങ് സംബന്ധിച്ചു.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT