thrissur local

പട്ടികവര്‍ഗവികസനം: ഊരുമിത്രകള്‍ക്ക് കിലയില്‍ പരിശീലനം

മുളംകുന്നത്തുകാവ്: പട്ടികവര്‍ഗ്ഗവികസനത്തില്‍ ഊരുമിത്രകളേയും പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍മാരേയും ശാക്തീകരിക്കുന്നതിനുള്ള ദ്വിദിന പരിശീലനപരിപാടിക്കു കിലയില്‍ തുടക്കമായി. ഇവരുടെ ദൗത്യവും ചുമതലകളും കാര്യക്ഷമമാക്കുന്നതിനു ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പരിശീലനം.
സംസ്ഥാനത്തെ 4645 ഊരുകളില്‍നിന്നുളള പ്രതിനിധികളും പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍മാരുമാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
പരിശീനപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍ ഉദ്ഘാടനം ചെയ്തു. കോഴ്‌സ് ഡയറക്ടര്‍ ഡോ. പീറ്റര്‍ എം രാജ് അധ്യക്ഷനായിരുന്നു. കോഴ്‌സ് കോര്‍ഡിനേറ്റര്‍ എം കെ രവീന്ദ്രനാഥ് ആമുഖപ്രഭാഷണം നടത്തി.
ഊരുകളില്‍ ചെന്ന് ആദിവാസികളുടെ ആരോഗ്യ-ക്ഷേമ-പെന്‍ഷന്‍ കാര്യങ്ങളില്‍ സഹായിക്കുന്നതിനു വനം വകുപ്പില്‍നിന്നു നിയമിച്ചിട്ടുള്ളവരാണ് ഊരുമിത്രകള്‍. 100 പേര്‍ക്കു ഒരാള്‍ എന്ന തോതിലാണ് ഇവരെ നിയമിച്ചിട്ടുളളത്.
2015 ഡിസംബര്‍ മുതല്‍ 700 ഊരുമിത്രകളുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്.പട്ടികവര്‍ഗ്ഗക്കാരുടെ ഇന്നത്തെ അവസ്ഥ, പട്ടികവര്‍ഗ്ഗവികസനത്തി ല്‍ പ്രമോട്ടര്‍മാരുടെ ചുമതലക ള്‍, തൊഴില്‍-സ്വയം തൊഴില്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍, ഊരുമിത്രകളും പ്രമോട്ടര്‍മാരും നേരിടുന്ന വെല്ലുവിളികള്‍, അതിനുള്ള പരിഹാരങ്ങള്‍, വിദ്യാഭ്യാസ-ക്ഷേമപദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് പരിശീലനം.
ഫോറസ്റ്റ് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ ഒ സണ്ണി, പട്ടികവര്‍ഗ്ഗവികസനവകുപ്പു സീനിയര്‍ സൂപ്രണ്ട് കെ സി മനോജ്, കെ സി ഷാജി, എന്‍ രാമചന്ദ്രന്‍, വിജയകൃഷ്ണന്‍, വി സി ചെറിയാന്‍, വി ഗോപാലകൃഷ്ണന്‍, കെ മിനി പരിശീലനത്തിനു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it