പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കെടിഡിസി സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍
BY Sumeera SMR28 Feb 2016 5:35 AM GMT
Sumeera SMR28 Feb 2016 5:35 AM GMT
തൃശൂര്‍: പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കേരള ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോസ്പിറ്റാലിറ്റി കോഴ്സുകളായ ഫ്രൊഫഷണല്‍ കുക്കറി, ഫുഡ് ആന്റ് ബീവറേജസ് സര്‍വ്വീസ് (വെയിറ—റര്) ഹൗസ് കീപ്പിംഗ് യൂറ്റിലിറ്റി (ഹൗസ് കീപ്പര്‍) എന്നീ 3 കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ാം ക്ലാസ് പാസായ 18 നും 22 നും മധ്യേ പ്രായമുള്ള പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, രണ്ട് ഫോട്ടോ, ത്വക്ക് രോഗമോ മറ്റ് പകര്‍ച്ചവ്യാധികളോ ഇല്ല എന്ന് തെളിയിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും. പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ—റിന്റെ അസ്സലും പകര്‍പ്പും എന്നിവ ഹാജരാക്കണം. അപേക്ഷ മാര്‍ച്ച 20 ന്വൈകീട്ട 5നു മുമ്പായി ലഭിക്കണം. അപേക്ഷാഫോറം പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. വിലാസം മാനേജര്‍, ട്രെയ്നിങ് ഡിവിഷന് , കേരള ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ്, മസ്കറ്റ് സ്ക്വയര്‍, വികാസ് ഭവന്, തിരുവനന്തപുരം. ഫോണ്‍ 0471-2721243. വെബ്സൈറ്റ് www. ktdc.com.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT