palakkad local

പട്ടികജാതി വികസന വകുപ്പ് ഗവ.മെഡിക്കല്‍ കോളജിന് ശിലയിട്ടു

പാലക്കാട്: സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തുക ബജറ്റില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതാണ് പാലക്കാട്ടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.
പട്ടികജാതി വികസന വകുപ്പ് ഗവ. മെഡിക്കല്‍ കോളജിന്റെ ആശുപത്രി സമുച്ചയ നിര്‍മ്മാണോദ്ഘാടനം യാക്കരയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടര്‍മാരില്‍ നിന്ന് ഗായകരും സാംസ്‌കാരിക പ്രവര്‍ത്തകരും ഉണ്ടാകുന്നത് സമൂഹത്തിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരിയില്‍ ഡോക്ടര്‍മാരുടെ സാംസ്‌കാരിക കൂട്ടായ്മ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. 74505 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മെഡിക്കല്‍കോളജിന് 327.5 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഏഴു നിലകളുള്ള ഔട്ട് പേഷ്യന്റ് വിഭാഗവും 11 നിലകളുള്ള ഓപ്പറേഷന്‍ ബ്ലോക്കും ഉള്‍പ്പെടെ മൂന്ന് കെട്ടിടങ്ങളാണ് സമുച്ചയത്തില്‍ ഉണ്ടാകുക. കെട്ടിട നിര്‍മ്മാണം രണ്ടു ദിവസത്തിനകം ആരംഭിക്കുമെന്ന് കരാര്‍ ഏറ്റെടുത്ത മുവാറ്റുപുഴയിലെ മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനി അധികൃതര്‍ പറഞ്ഞു.
കിഴക്കേ യാക്കര മെഡിക്കല്‍ കോളജ് കാംപസില്‍ നടന്ന യോഗത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ കെ പി റീത്ത ജോസഫ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍ ടി ബി കുളാസ്, സ്പഷ്യന്‍ ഓഫിസര്‍ എസ് സുബ്ബയ്യ, കൗണ്‍സിലര്‍മാരായ മോഹന്‍, മോഹന്‍ബാബു പങ്കെടുത്തു.
Next Story

RELATED STORIES

Share it