kozhikode local

പട്ടികജാതി-വര്‍ഗ സംവരണം: സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരം

കോഴിക്കോട്: ജോലിയില്‍ ഉയര്‍ന്ന പദവിയില്‍ എത്തുന്നതിന് പട്ടികജാതി-വര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരവും ഭരണഘടനയോടുള്ള അനാദരവുമാണെന്ന് നാഷണല്‍ അലയന്‍സ് ഓഫ് ദളിത് ഓര്‍ഗനൈസേഷന്‍സ് ഉത്തരമേഖല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സംവരണ വ്യവസ്ഥ നിലവിലുണ്ടായിട്ടുപോലും പട്ടികവിഭാഗങ്ങള്‍ക്ക് ഉദ്യോഗരംഗത്ത് അര്‍ഹമായ പ്രാതിനിധ്യം ഇതുവരെ അനുവദിച്ചുകിട്ടിയിട്ടില്ല. റവന്യൂ വകുപ്പിലെ പട്ടികജാതിക്കാരനായ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ 25വര്‍ഷമായി ഒരേ തസ്തികയില്‍ ജോലി ചെയ്യുന്നു. ജോലി കയറ്റത്തിനും നീതിക്കും വേണ്ടി അദ്ദേഹം പട്ടികജാതി വര്‍ഗ്ഗ കമ്മീഷനെ സമീപിച്ചിരിക്കയാണ്.
കോടതി ജീവനക്കാരിയായ ദളിത് സ്ത്രീയെകൊണ്ട് തന്റെ യും ഭാര്യയുടേയും അടിവസ്ത്രം കഴുകാന്‍ പ്രേരിപ്പിച്ച ജഡ്ജിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ഡോ. ബി ആര്‍ അംബേദ്കറുടെ 125ാം ജന്മവാര്‍ഷികം ടൗണ്‍ഹാളില്‍ നടത്തുവാന്‍ പി ഭരതന്‍ ചെയര്‍മാന്‍, പി കെ രാധാകൃഷ്ണന്‍ ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. പി ഭരതന്‍ അധ്യക്ഷതവഹിച്ചു. കെ സി പുഷ്പകുമാര്‍, കെ മാധവന്‍, എന്‍ പി കുട്ടപ്പന്‍, കെ അറുമുഖന്‍, പി കെ രാജേന്ദ്രന്‍, എ പി വേലായുധന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it