പട്ടികജാതി-വര്‍ഗ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണം: പി കെ ബിജു എംപി

ന്യൂഡല്‍ഹി: പട്ടികജാതി-വര്‍ഗ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുന്നതിനും അവര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും ആവശ്യമായ വിശദ ചര്‍ച്ചകള്‍ക്കായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് പികെ ബിജു എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാനും ട്രൈബല്‍ സബ് പ്ലാനും മറ്റു വകുപ്പുകള്‍ക്കു വകമാറ്റി നല്‍കുന്ന സാഹചര്യമാണു നിലവിലുള്ളത്.
ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ വകമാറ്റി ഉപയോഗിച്ച് ഫ്‌ളൈ ഓവറുകള്‍, പാലങ്ങള്‍, പ്രതിമകള്‍ എന്നിവ നിര്‍മിക്കുന്നതിനു സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതു വര്‍ഷങ്ങളായി തുടരുന്ന കീഴ്‌വഴക്കമാണ്.
ഇതിനെതിരേ വന്‍തോതില്‍ പ്രതിഷേധമുയരുന്നുണ്ട്. പട്ടികജാതി-വര്‍ഗ ഫണ്ടുപയോഗിച്ച് വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ വനിതകള്‍, ശിശുക്കള്‍, യുവജനങ്ങള്‍, മാനസിക-ശാരീരിക വൈകല്യമുള്ള വയോജനങ്ങള്‍ എന്നീ വിഭാഗങ്ങളുടെ ശാക്തീകരണത്തിനു പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ നിന്നു നിയമനം നടത്താതെ കേന്ദ്ര സര്‍വീസില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇത്തരം വിഷയങ്ങള്‍ എല്ലാ പാര്‍ലമെന്റംഗങ്ങളെയും വിളിച്ചുചേര്‍ത്ത് വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണെന്നും എംപി ലോക്‌സഭയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it