Alappuzha local

പട്ടികജാതി യുവാവിനെ പോലിസ് പിഡിപ്പിക്കുന്നുവെന്ന്

ആലപ്പുഴ: മീന്‍ കച്ചവടക്കാരനായ പട്ടികജാതി യുവാവിനെ പോലിസ് പീഡിപ്പിക്കുന്നുവെന്നു പരാതി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ചന്തവെളിയില്‍ രതീഷ് (30) ആണ് ഇതുസംബന്ധിച്ച പരാതി ചേര്‍ത്തല ഡിവൈഎസ്പിക്ക് നല്‍കിയത്. രതീഷിന്റെ പരാതിയില്‍ പറയുന്നതിങ്ങനെ.
കഴിഞ്ഞ മൂന്നുവര്‍ഷമായി താന്‍ കണിച്ചുകുളങ്ങര അന്നപ്പുര പാലത്തിനു സമീപം മല്‍സ്യകച്ചവടം നടത്തുകയാണ്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് താനും കുടുംബവും ജീവിക്കുന്നത്. ഗതാഗത തടസം ഉണ്ടാക്കാത്ത വിധത്തില്‍ നാലുചക്ര ഉന്തുവണ്ടിയില്‍ മല്‍സ്യം വിറ്റിരുന്ന തന്നെ ഫെബ്രുവരി 26 ന് വൈകിട്ട് മാരാരിക്കുളം വടക്ക് എസ്‌ഐയും മറ്റു രണ്ടു പോലിസുകാരും ചേര്‍ന്നു യാതൊരു പ്രകോപനവുമില്ലാതെ കഴുത്തിന് പിടിച്ചു ജീപ്പിലേക്ക് തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തു. ജീപ്പില്‍ വച്ചു അസഭ്യം വര്‍ഷം നടത്തി പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി. രാത്രി എട്ടുമണിവരെ ഈ പീഡനം തുടര്‍ന്നു. തുടര്‍ന്നു ബന്ധുക്കളെത്തിയപ്പോള്‍ രാത്രി എട്ടുമണിയോടെ ജാമ്യത്തില്‍ വീടുകയായിരുന്നു.
പോലിസിനെ പേടിച്ചു പിന്നീട് കച്ചവടത്തിനും പോയിട്ടില്ല. ഇപ്പോള്‍ താനും ഭാര്യയും മക്കളും അമ്മാവനും അടങ്ങുന്ന കുടുംബം പട്ടിണിയിലാണെന്നും രതീഷ് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രീഡിഗ്രി വരെ പഠിച്ചിട്ടുള്ള രതീഷ് മറ്റു തൊഴിലുകളൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മീന്‍ കച്ചവടത്തിനിറങ്ങിയത്.
Next Story

RELATED STORIES

Share it