malappuram local

പട്ടികജാതി യുവതിയെയും മുന്‍ കലക്ടറെയും അക്രമിച്ച സഹോദരങ്ങള്‍ക്ക് കഠിന തടവ്

മഞ്ചേരി: സ്ഥലം പണം കൊടുത്ത് വാങ്ങിയ വിരോധത്തില്‍ പട്ടികജാതി യുവതിയെയും മുന്‍ കലക്ടറെയും ആക്രമിച്ച കേസില്‍ പ്രതികളെ മുന്ന് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. പൂറത്തൂര്‍ തൃത്തല്ലൂര്‍ പച്ചേത്ത് പത്മനാഭന്‍(49), സഹോദരന്‍ രവീന്ദ്രന്‍ (48) എന്നിവരെയാണ് പട്ടികജാതി പ്രത്യേക കോടതി ജഡ്ജി കെ സുഭദ്രാമ്മ ശിക്ഷിച്ചത്. പൂത്തൂര്‍ തൃത്തല്ലൂര്‍ പുതുപളളി ചെട്ടിയാരുമുറിയില്‍ മേപ്പാടത്ത് പ്രസന്നയാണ് പരാതിക്കാരി. പ്രതികളുടെ അച്ഛന്‍ പാച്ചേത്ത് താമിയില്‍ നിന്നു വീടുവയ്ക്കാനാണ് പ്രസന്ന 8സെന്റ് സ്ഥലം വാങ്ങിയത്. എന്നാല്‍, സ്ഥലം തങ്ങളുടേതാണെന്നു പറഞ്ഞ് പ്രതികള്‍ പ്രസന്നയുടെ വസ്ത്രം കീറുകയും ഭര്‍ത്താവ് വേലായുധന്‍, ബന്ധുവായ റിട്ടയേര്‍ഡ് കലക്ടര്‍ അയ്യപ്പന്‍, അഖിലേഷ് എന്നിവരെ ആക്രമിക്കുകയുമായിരുന്നു. പരാതിക്കാരിയുടെ വസ്ത്രം കീറിയെറിഞ്ഞതിനാണ് മുന്ന് മാസം ശിക്ഷ വിധിച്ചത്.
അയ്യപ്പന് നേരെ പ്രതി കത്തി ഉപയോഗിച്ച് കുത്തിയെങ്കിലും തടഞ്ഞ അഖിലേഷിന് പരിക്കേറ്റിരുന്നു. സ്ഥലത്തുള്ള മരങ്ങള്‍ പ്രതികള്‍ നേരത്തെ മുറിച്ചുമാറ്റിയിരുന്നുതായും കേസില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്നാം പ്രതിയായ മറ്റൊരു സഹോദരന്‍ ജയകുമാര്‍(28) ഒളിവിലാണ്. 2010 ഒക്‌ടോബര്‍ 10നാണ് കേസിന് ആസ്പദമായ സംഭവം.
Next Story

RELATED STORIES

Share it