palakkad local

പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം: പരാതി നല്‍കിയിട്ടും പോലിസ് നടപടിയില്ല

കൊല്ലങ്കോട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന പ്രഖ്യാപനവും സുപ്രീം കോടതിയുടെ ഉത്തരവും ഉണ്ടായിട്ടും പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് പരാതി നല്‍കിയിട്ടും കൊല്ലങ്കോട് പോലിസ് നടപടി എടുക്കുന്നില്ലെന്ന് ആരോപണം.
വടവന്നൂര്‍ തുപ്പലപ്പാടം സ്വദേശി ചാമിയുടേതാണ് പരാതി. വടവന്നൂര്‍ എം.ജി.ആര്‍ കല്യാണമണ്ഡപത്തിന് സമീപത്തായി താമസിക്കുന്ന ഗിരിജാ നമ്പ്യാരാണ് തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതും അസഭ്യങ്ങള്‍ പറഞ്ഞതെന്നും ചാമി പറയുന്നു. കാലിമേയുന്നതുമായുള്ള തര്‍ക്കമാണ് പ്രശനങ്ങള്‍ക്ക് കാരണം. രണ്ടാഴ്ച മുന്‍പ് പശുവിനെ തല്ലിയതിനെ തുടര്‍ന്ന് നാല്‍പ്പതിനായിരം വില വരുന്ന പശു ചത്തതായും പിന്നീട് കാലിമേയ്ക്കുമ്പോള്‍ വടി കൊണ്ട് പശുവിനെ അടിക്കുന്നതായും പറയുന്നു.
മിണ്ടാപ്രാണിയെ അടിച്ച് കൊന്നതിനും തന്നെ ജാതി പേര് വിളിച്ച് അധിക്ഷേപിക്കുന്നതിനുമെതിരെ ഗിരിജാ നമ്പ്യാര്‍ക്കെതിരെ പട്ടിക ജാതിക്കാര്‍ക്കെതിരെയുള്ള പീഢന വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് 11ന് കൊല്ലങ്കോട് പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഇനിയും നടപടി ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it