kasaragod local

പട്ടാളവേഷം ധരിച്ച് പ്രകടനം: പ്രതികള്‍ക്ക് 1500 രൂപ വീതം പിഴ

കാഞ്ഞങ്ങാട്: നബിദിനഘോഷയാത്രയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ യൂനിഫോം ധരിച്ച് അണിനിരന്നുവെന്ന കേസിലെ 18 പ്രതികളെ കോടതി 1500 വീതം പിഴയക്കാന്‍ ശിക്ഷിച്ചു. 2014ല്‍ നബിദിനമായ ജനുവരി 14ന് അജാനൂര്‍ ഇഖ്ബാല്‍ റോഡ് ജങ്ഷനിലൂടെ നീങ്ങിയ ഘോഷയാത്രയില്‍ പങ്കെടുത്ത 24 പേരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വേഷം നിയമവിരുദ്ധമായി ധരിച്ചുവെന്ന കേസില്‍ 18 പേരെയാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് (ഒന്ന്) കോടതി ശിക്ഷിച്ചത്. ഹൊസ്ദുര്‍ഗ് തോയമ്മലിലെ ഇ എല്‍ ഇംതിയാസ് ഇബ്രാഹീം(23), ആറങ്ങാടിയിലെ മുഹമ്മദ് ഷാനില്‍(20), സി പി അസ്‌ക്കര്‍(23), കെ മുഹമ്മദ് സാബിര്‍ (21), ഉബൈസ് (21), മുഹമ്മദ് അസ്‌ക്കര്‍(20), ഷാനിദ് (22), എം ഷാനിദ് (21), അബ്ദുല്‍ മുത്തലി (21), ഷബീര്‍ (21), ബഷീര്‍ എന്ന നാന്ദ (21), കൊവ്വല്‍പ്പള്ളിയിലെ റംഷീദ് (23), കൂളിയങ്കാലിലെ ഗുല്‍സാര്‍(21), ആറങ്ങാടിയിലെ കെ റഷീദ് (21), കൊവ്വല്‍പ്പള്ളിയിലെ ഫൈസല്‍(21), കൂളിയങ്കാലിലെ ആഷിഖ് (21), ആറങ്ങാടിയിലെ മുഹമ്മദ് സാബിത്(21), ടി കെ അബ്ദുര്‍റഹ്മാന്‍(35), എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ മറ്റ് ആറുപ്രതികള്‍ പ്രായപൂര്‍ത്തിയാവാത്തവരായതിനാല്‍ അവരുടെ കേസുകള്‍ കാസര്‍കോട് ജുവനൈല്‍ കോടതിയാണ് പരിഗണിക്കുക.
Next Story

RELATED STORIES

Share it