palakkad local

പട്ടാമ്പി മുനിസിപ്പാലിറ്റി കന്നി ബജറ്റ് അവതരിപ്പിച്ചു

പട്ടാമ്പി: മുനിസിപ്പാലിറ്റിയുടെ 2016-2017 കന്നിബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ സി സംഗീത അവതരിപ്പിച്ചു.ഉത്പാദന മേഖലക്ക് 17 കോടി 75 ലക്ഷവും, സേവനമേഘലക്ക് 39 കോടിയും, വനിതകള്‍ക്കായി 3 കോടി, വിദ്യാഭ്യാസ മേഖലക്ക് 1 കോടി 55 ലക്ഷം, കലാകായിക മേഘലക്ക് 5 കോടി രൂപ, പട്ടികജാതി വികസനത്തിന് 2 കോടി 50 ലക്ഷം,പാശ്ചാതല മേഖലക്ക് 59 കോടി 50 ലക്ഷം, ഭരണസേവനത്തിനായി 7 കോടി 25 ലക്ഷം, വൃദ്ധസേവനത്തിനായി 1 കോടി 10 ലക്ഷം, ആരോഗ്യമേഖലക്കായി 1 കോടി 45 ലക്ഷം, ദാരിദ്ര നിര്‍മാര്‍ജനത്തിനായി 12 ലക്ഷം എന്നിങ്ങനെയാണ് പൊതുവായി വകയിരുത്തിയിരിക്കുന്നത്.
വികലാംഗര്‍ക്കായി 2 കോടി 10 ലക്ഷം, പുതിയൊരു മേജര്‍ കുടിവെള്ള പദ്ധതിക്കായി 10 കോടി, റെയില്‍വേ മേല്‍പ്പാലത്തിനായി 5 കോടി, ഘരമാലിന്യ സംസ്‌കരണത്തിന് 4 കോടി, ഫയര്‍സ്‌റ്റേഷന് ഭൂമി വാങ്ങുന്നതിന്ന് വേണ്ടി 50 ലക്ഷം, പൊതു സ്മശാനത്തിന് 50 ലക്ഷം, ഭവനനിര്‍മാണത്തിനായി 10 കോടി 50 ലക്ഷം, ലക്ഷം വീടുകള്‍ ഒറ്റവീടുകളാക്കുന്നതിന് 3 കോടി, കുളങ്ങളുടെ സംരക്ഷണത്തിന് 1 കോടി, പൈപ്പുലൈനുകളുടെ പുനരുദ്ധാരണത്തിന് 2 കോടി 50 ലക്ഷം, നഗരസഭ,ടൗണ്‍ എന്നിവിടങ്ങളില്‍ ക്യാമറ, വൈഫൈ സ്ഥാപിക്കാന്‍ 25 ലക്ഷം, കൃഷി അനുബന്ധ വിജസനങ്ങള്‍ക്കായി 17 കോടി 75 ലക്ഷം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഉന്നതവിദ്യാഭ്യാസ ഓഫിസ്സ്ഥാപിക്കുന്നതിന് 50 ലക്ഷം, സ്‌കൂളുകള്‍ക്ക് കുടയും ബാഗും വിതരണം ചെയ്യുന്നതിന്15 ലക്ഷം, വിവാഹധന സഹായം ജനറല്‍ 10 ലക്ഷം,വനിത സ്വയംതൊഴില്‍ 85ലക്ഷം,അങ്കണവാടികള്‍ക്ക് സ്ഥലം വാങ്ങാനും, അങ്കണവാടി നിര്‍മാണത്തിനും 1 കോടി, മല്‍സ്യംവളര്‍ത്തുന്നതിന് 1 കോടി, വീട് റിപ്പേറിന്ന് 1 കോടി, കുടുംബശ്രീ വിപണനകേന്ദ്രത്തിന് 25 ലക്ഷം, മൂന്ന്കളിസ്ഥലത്തിന്റെയും, രണ്ട് സ്‌റ്റേഡിയങ്ങളുടെയും നിര്‍മാണത്തിന് 10 കോടിയും മാറ്റി വച്ചു.
ജനറല്‍വിഭാഗത്തിലെ പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുളള ലാപ്‌ടോപ്പ് വിതരണത്തിന് 20ലക്ഷം, കീഴായൂര്‍ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന് 50 ലക്ഷം, അഴുക്കുചാല്‍ വികസനത്തിന് 3 കോടി 50 ലക്ഷം, വിട്ടുകിട്ടിയ സ്‌കൂളുകള്‍ക്ക് 4 കോടി, ഗവ. ഹോസ്പിറ്റലുകളുടെ വികസനത്തിന് 2 കോടി 50 ലക്ഷം, അറവുശാലയുടെ നിര്‍മാണത്തിന് 2 കോടി, പി എച്ച്‌സി, ഹെല്‍ത്ത് സെന്റെറുകള്‍ക്ക് 2 കോടി, നമ്പ്രം തീരദേശ പാര്‍ക്കിന് 3 കോടി, റോഡ് നവീകരണത്തിന് 5കോടി, സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് 1 കോടി,ആധുനിക കംഫര്‍ട്ട് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് 1 കോടി, പഴയ മാര്‍ക്കറ്റ് സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിന് 1 കോടി, തങ്ങള്‍ സ്മാരക ബസ്റ്റാന്റില്‍കട്ടവിരിക്കാന്‍ 3 കോടി, നടപ്പാതകള്‍ കട്ടവിരിക്കാന്‍ 2 കോടി 75ലക്ഷം, മിനിസ്‌റ്റേഡിയം,കമ്മ്യൂണിറ്റിഹാള്‍ എന്നിവയുടെ നിര്‍മാണത്തിന് 2 കോടിഎന്നിങ്ങനെയാണ് പ്രധാന ബജറ്റ് വകയിരുത്തലുകള്‍.
കൗണ്‍സിലര്‍മാരുടെ താല്‍പര്യപ്രകാരം കൂട്ടിച്ചേര്‍ക്കലുകള്‍ ബജറ്റിന്‍മേല്‍ ചര്‍ച്ച നടത്തുന്നതാണെന്ന് നഗരസഭാചെയര്‍മാന്‍ കെ പി വാപ്പുട്ടി അറിയിച്ചു. സി എ റാസി,ടി പി ഷാജി,കെസി മണികണ്‍ഠന്‍,ഷീജ,കെഎസ് ബി എ തങ്ങള്‍,സുന്ദരന്‍കുട്ടി,അക്ബര്‍,സുനിത,കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it