Flash News

പട്ടാമ്പി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സിപി മുഹമ്മദിനെതിരെ കേസെടുത്തു

പട്ടാമ്പി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സിപി മുഹമ്മദിനെതിരെ കേസെടുത്തു
X
[caption id="attachment_75129" align="alignleft" width="139"]cp-muhammed-pattampi-inc സിപി മുഹമ്മദ്[/caption]

വോട്ട് ചെയ്യാന്‍ പണം നല്‍കിയെന്ന പരാതിയില്‍ പട്ടാമ്പി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ സിപി മുഹമ്മദിനെതിരെ കേസെടുത്തു. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ വാസുദേവന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോടതിയുടെ അനുമതിയോടെയാണ്  കേസെടുത്തിരിക്കുന്നത്. [related]

വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി കേസെടുക്കാന്‍ അനുമതി നല്‍കിയത്. പട്ടാമ്പി എസ്‌ഐക്കാണ് കേസ് അന്വേഷണത്തിന്റെ ചുമതല.
സിപി മുഹമ്മദ് ഒരു വോട്ടര്‍ക്ക് അവരുടെ വീട്ടിലെത്തി പണം നല്‍കുന്നതിന്റെ വീഡിയോ ദൃശ്യം സിപിഎം നേതാവ് പിണറായി വിജയനാണ് പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it