palakkad local

പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്‌സിന്റെ പ്രചാരണത്തിന് ജെഎന്‍യു സംഘവും

പാലക്കാട്: പട്ടാമ്പി മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്റെ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ വോട്ടഭ്യര്‍ഥനയും അഭിവാദ്യവുമായി ജെഎന്‍യു വിദ്യാര്‍ഥികളുമെത്തി.
ജെ എന്‍ യു സര്‍വ്വകലാശാലയില്‍ നിന്നും എത്തിയ മുഹമ്മദ് മുഹ്‌സിന്റെ സഹപാഠികളും പ്രവര്‍ത്തകരുമാണ് മുഹ്‌സിന്റെ പ്രചരണത്തോടൊപ്പം വോട്ടഭ്യര്‍ഥനയുമായെത്തിയത്. ഹിന്ദിയില്‍ കൊകൊണ്ട് ബാനര്‍ എഴുതിയും വാദ്യമേളങ്ങളോടെയും ആരവങ്ങളിലൂടെ പാട്ടുപാടി അവര്‍ നടത്തിയ പ്രചാരണം നഗരത്തിനും നാട്ടിന്‍പുറത്തിനും പുത്തന്‍ ഉണര്‍വ്വേകുന്നവയായിരുന്നു. അവരുടെ മുദ്രാവാക്യങ്ങള്‍ പട്ടാമ്പി നഗരത്തിന് അനുഭവവേദ്യമാകാന്‍ അധികം സമയമെടുത്തില്ല. രാവിലെ ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലും വീടുകളിലും കയറിയായിരുന്നു സ്ഥാനാര്‍ഥിയുടെ വോട്ട് അഭ്യര്‍ഥന.
ഉച്ചകഴിഞ്ഞ് പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. അവിടെയുളള തൊഴിലാളികളെയും കാഷ്വല്‍ തൊഴിലാളികളെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. അവരുടെ നിലവിലെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞും പരിഹാരമാര്‍ഗങ്ങള്‍ക്ക് ഉദ്യോഗസ്ഥരുമായി സംസാരിച്ചും അവ രേഖപ്പെടുത്തിയും മുഹ്‌സിന്‍ പ്രയാണം തുടര്‍ന്നു.
തുടര്‍ന്ന് പട്ടാമ്പി ടൗണില്‍ കടകളിലും ഓട്ടോറിക്ഷാ തൊഴിലാളികളോടും വോട്ട് അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it