malappuram local

പട്ടര്‍നടക്കാവിലെ വ്യാപാരി സംഘടനയില്‍ ചേരിതിരിവ്

തിരൂര്‍: പട്ടര്‍നടക്കാവ് അങ്ങാടിയിലെ കടകള്‍ക്കു നേരെ അക്രമം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിഷേധമില്ലാത്തതിനാല്‍ വ്യാപാരി സംഘടനയില്‍ ചേരിതിരിവ് രൂപപ്പെടുന്നു.
വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടര്‍നടക്കാവ് യൂനിറ്റ് ഭാരവാഹികള്‍ രാഷ്ട്രീയ നിറം നോക്കിയാണ് കാര്യങ്ങളില്‍ ഇടപെടുന്നതെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വ്യാപാരികളെ അണി നിരത്താന്‍ സംഘടന കാണിച്ച താല്‍പര്യം കടകള്‍ക്കു നേരെ അക്രമം നടന്നപ്പോള്‍ ഉണ്ടായില്ലെന്നാണ് ആരോപണം.
പട്ടര്‍നടക്കാവിലെ ഏഴുകടകള്‍ക്കു നേരെ ഇരുട്ടിന്റെ മറവിലെ അക്രമം നടന്നിട്ടു രണ്ടാഴ്ച പിന്നിട്ടു. ആതവനാട് റോഡിലെ ചാച്ചൂസ് റെഡിമെയ്ഡ്‌സ് പവര്‍ടെച്ച് ഇലക്ട്രിക്കല്‍സ്, മദീന സ്റ്റോര്‍, തൊട്ടടുത്തപച്ചക്കറി കട, പുത്തനത്താണി റോഡിലെ ബിസ്മില്ല ഹോട്ടല്‍, തിരുനാവായ റോിലെ കണ്ണൂര്‍ സ്‌റ്റോര്‍, ഫാന്‍സി കട എന്നിവയ്ക്കു നേരെയാണ് അക്രമമുണ്ടായത്. അതില്‍ ചാച്ചൂസ് റെഡിമെയ്‌സ് ഷോപ്പിന്റെ സീലിങ് കുത്തിക്കീറുകയും ലൈറ്റുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
കണ്ണൂര്‍ സ്റ്റോറിലെ ടാര്‍പ്പായ കുത്തിക്കീറി, ഫാന്‍സി കടയുടെ ഗ്ലാസ് തകര്‍ത്തു. ബാക്കി കടകള്‍ക്കു നേരെ മുട്ടയേറും നടന്നു. പട്ടര്‍നടക്കാവ് റോഡിലെ പച്ചക്കറി കടയില്‍ നിന്നും നൂറുകണക്കിന് കോഴിമുട്ട കവര്‍ന്നെടുത്താണ് ഏറുനടത്തിയത്. വ്യാപാരി സംഘടനയിടെ ചില അംഗങ്ങളുടെ അറിവോടെയാണ് അക്രമം നടന്നതെന്ന് സൂചനയുണ്ട്.
അതിനാലാണ് വ്യാപാരി സംഘടന പ്രതിഷേധവുമായി രംഗത്തിറങ്ങാത്തതെന്നാണ് വിവരം. വ്യാപാരി സംഘടനയുടെ നേതൃത്വം ലീഗ് വിരുദ്ധരുടെ കൈകളിലാണെന്നും അവരുടെ അപ്രമാദിത്വം വലിയ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.
ലീഗനുകൂല വ്യാപാരികള്‍ തടയപ്പെടുന്നുവെന്ന ആരോപണമുണ്ട്. അക്രമത്തിനിരയാക്കപ്പെട്ടത് ലീഗനുകൂലികളുടെ കടകളും കെട്ടിടങ്ങളുമാണെന്നും അതാണ് പ്രതിഷേധിക്കാതിരിക്കാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.
ഈ ചര്‍ച്ചകളും നിലപാടും പട്ടര്‍നടക്കാവിലെ വ്യാപാരി സംഘടനയുടെ പിളര്‍പ്പിന് വഴിയൊരുക്കും.
Next Story

RELATED STORIES

Share it