Idukki local

പട്ടയത്തിന് കാത്തിരുന്നു മടുത്തു; ദമ്പതികള്‍ വില്ലേജ് ഓഫിസിനു മുന്നില്‍ നിരാഹാരമിരുന്നു

അടിമാലി: പട്ടയമേളകളില്‍ അപേക്ഷ നല്‍കി മടുത്ത ദമ്പതികള്‍ വില്ലേജ് ഓഫിസില്‍ നിരാഹാര സമരം നടത്തി.ദേവിയാര്‍ കോളനി പ്ലാങ്കണ്ടത്തില്‍ ഫ്രാന്‍സിസ് ജോസഫും ഭാര്യ ഏലിയാമ്മയുമാണ് മന്നാങ്കണ്ടം വില്ലേജ് ഓഫിസിലെത്തി നിരാഹാരം നടത്തിയത്.56ല്‍ അനുവദിച്ചുകിട്ടിയ ഭൂമിക്ക് ഇവര്‍ക്ക് ഇതു വരെയായി പട്ടയം ലഭിച്ചിരുന്നില്ല. ഫ്രാന്‍സിസിന്റെ പിതാവിന്റെ പേരില്‍ ലഭിച്ച സ്ഥലമാണ് .പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച് പോയി.
ഇക്കാര്യം ഗസറ്റില്‍ പ്രസീദ്ധീകരിച്ച് മരണ സര്‍ട്ടിഫിക്കറ്റും അപേക്ഷയും കലക്ടര്‍, താലൂക്ക് ,വില്ലേജ് ഓഫിസുകളില്‍ നല്‍കിയിരുന്നതാണ്.തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയിരുന്നു.തുടര്‍ന്ന് നടന്ന പട്ടയ മേളകളിലും അടിമാലിയില്‍ ഗാന്ധിപ്രതിമ അനാഛാദന ത്തിന് എത്തിയപ്പോഴും നേരിട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു.ഇതിലൊന്നും ഇതുവരെ തീരുമാന മായിട്ടില്ല.ഇതില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സിസും ഭാര്യയും വില്ലേജ് ഓഫിസിലെത്തി പട്ടയം ലഭിക്കുന്നത് വരെ നിരാഹാര സമരം പ്രഖ്യാപിച്ചത്.സംഭവമറിഞ്ഞ് ദേവികുളം തഹസില്‍ദാര്‍ സ്ഥലത്തെത്തി ആര്‍ഡിഒയുടെ നിര്‍ദേശ പ്രകാരം ഇവരുമായി ചര്‍ച്ച നടത്തി.അടിയന്തിരമായി അളന്ന് തിരിച്ച് പട്ടയം കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ കെ പി നസീര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ തല്‍ക്കാലത്തേക്ക് സമരം അവസാനിപ്പിച്ചു.
Next Story

RELATED STORIES

Share it