malappuram local

പടപ്പറമ്പിലെ ഡിവൈഡര്‍ നിര്‍മാണം അശാസ്ത്രീയമെന്നു നാട്ടുകാര്‍

കൊളത്തൂര്‍: റോഡ് നവീകരണത്തിന്റെ ഭാഗമായി പടപ്പറമ്പ അങ്ങാടിയില്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന ഡിവൈഡറുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കമെന്ന് നാട്ടുകാര്‍. പൊതുമരാമത്ത് വകപ്പിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് സ്ഥിരം ഡിവൈഡര്‍ സ്ഥാപിക്കുന്നത്. പാങ്ങ്, പെരിന്തല്‍മണ്ണ, കൊളത്തൂര്‍, മലപ്പുറം ഭാഗങ്ങളിലേക്കുള്ള റോഡുകള്‍ സംഗമിക്കുന്ന പ്രദേശമാണ് പപ്പറമ്പ് അങ്ങാടി. പുതിയ ഡിവൈഡര്‍ പാങ്ങ് റോഡിലേക്കള്ള പ്രവേശനം തടസ്സപ്പെടുത്തുന്ന രൂപത്തിലാണ് നിര്‍മിച്ചിട്ടുള്ളത്.
പാങ് റോഡില്‍ നിന്നും കൊളത്തൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ മലപ്പുറം റോഡിലൂടെ 150 മീ സഞ്ചരിച്ച് 360 ഡ്രിഗ്രി തിരിഞ്ഞ് യാത്ര ചെയ്യണം. മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പാങ് റോഡിലൂടെ പോവണമെങ്കില്‍ കൊള്ളൂര്‍ റോഡില്‍ പോയി 360 ഡിഗ്രി തിരിയണം.
ഇത് വാഹനങ്ങള്‍ക്ക് പ്രയാസവും ഗതാഗത തടസ്സവും ഉണ്ടാകുമെന്ന് പറയുന്നു. കൂടാതെ കാല്‍നട യാത്രക്കാര്‍ക്ക് വേണ്ടി സീബ്രാലൈന്‍ ഇടുന്നതിനുള്ള സ്ഥലവും പരിഷ്‌കരണത്തില്‍ കാണുന്നില്ലെന്ന് പറയുന്നു.
ഡിവൈഡര്‍ നിര്‍മാണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിരിക്കയാണ്.
Next Story

RELATED STORIES

Share it