kasaragod local

പടന്നക്കാട് ഫാമില്‍ തൊഴിലാളി ക്ഷാമം രൂക്ഷം; താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ നടപടിയായില്ല

കാഞ്ഞങ്ങാട്: പടന്നക്കാട് കാര്‍ഷിക കോളജിന് കീഴിലുള്ള ഫാമില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായി. ആവശ്യത്തിന് തൊഴിലാളികളില്ലാത്തതിനാല്‍ 150 ഏക്കര്‍ വിസ്തൃതിയുള്ള ഫാമിന്റെ കാര്‍ഷിക ജോലികളൊന്നും കൃത്യമായി നടക്കുന്നില്ല.
നടീല്‍ വസ്തുക്കളുടെ ഉല്‍പാദനത്തിലും വില്‍പനയിലും സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതാണ് പടന്നക്കാട് ഫാം. 45 സ്ഥിരം തൊഴിലാളികള്‍ ഉണ്ടായിരുന്ന ഫാമില്‍ ഇപ്പോള്‍ ആറ് സ്ഥിരം തൊഴിലാളികള്‍ മാത്രമാണുള്ളത്. വര്‍ഷങ്ങളായി ഫാമില്‍ ജോലി ചെയ്യുന്ന 24 താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും നടപ്പിലായില്ല.
200 തൊഴില്‍ ദിനങ്ങളില്‍ തുടര്‍ച്ചയായി ജോലി ചെയ്തവരെ സ്ഥിരം തൊഴിലാളികളായി നിയമിക്കണമെന്ന് ചട്ടമുണ്ടെങ്കിലും പടന്നക്കാട് ഫാമില്‍ ഇത് പ്രാവര്‍ത്തികമായില്ല.
1992 ലാണ് ഇവിടെ അവസാനമായി ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്. നിലവിലുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്താതെ താല്‍ക്കാലിക തൊഴിലാളികളെ നിയമിക്കാന്‍ സാധിക്കുകയില്ല. തൊഴിലാളി ക്ഷാമത്തെ തുടര്‍ന്ന് ഫാമിലെ നടീല്‍ വസ്തുക്കളുടെ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2013ലാണ് അവസാനമായി താല്‍ക്കാലിക തൊഴിലാളികളെ നിയമിച്ചത്. തൊഴിലാളികളില്ലാത്തതിനാല്‍ ഫാമിന്റെ പ്രവര്‍ത്തനം അവതാളത്തിലായിട്ടുണ്ട്.
24 താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് കേരള കാര്‍ഷിക സര്‍വകലാശാല ലേബര്‍ അസോസിയേഷന്‍ (എഐടിയുസി) യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it