malappuram local

പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് കാടുമൂടി നശിക്കുന്നു

തിരൂര്‍: പഞ്ചായത്ത് ഷോപ്പിങ്‌കോംപ്ലക്‌സ് കാടുമൂടി നശിക്കുന്നു. തിരുനാവായ ഗ്രാമപ്പഞ്ചായത്ത് അധീനധയിലുളള പട്ടര്‍നടക്കാവ് ചന്തപ്പറമ്പിലെ പഴയതും പുതുക്കിയതുമായ 32 ലധികം മുറികളുളള ഷോപ്പിങ് കോംപ്ലക്‌സാണ് നശിക്കുന്നത്. യഥാസമയം അറ്റുകുറ്റപണികള്‍ നടക്കാത്തതിനാല്‍ പല കെട്ടിടങ്ങളും ജീര്‍ണിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ഷോപ്പിങ് കോംപ്ലക്‌സിലെ മുറികളില്‍ 30 വര്‍ഷത്തിലധികമായി വ്യാപാരം നടത്തിവന്നിരുന്ന 16 ലധികം വ്യാപാരികളെ വഴിയാധാരമാക്കി 2014 ഡിസംബര്‍ 25ന് 32ഓളം വ്യാപാര സ്ഥാപനങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി.
ആവശ്യമായ രേഖകളില്ലാതെയും വാടക കുടിശ്ശിക വരുത്തിയുമാണ് വ്യാപാരം നടത്തുന്നതെന്ന് കാണിച്ചായിരുന്നു നടപടി. വ്യാപാരികള്‍ കോടതിയില്‍ അനുകൂല വിധി സമ്പാദിച്ചെങ്കിലും മേല്‍ക്കോടതി സ്‌റ്റേ ചെയ്തു. മുറികള്‍ ലേലം ചെയ്യാന്‍ പഞ്ചായത്ത് തീരുമാനിക്കുകയും രേഖകള്‍ ഉള്ളവരോട് അവ ഹാജരാക്കാന്‍ നിര്‍ദേശവും നല്‍കി. എന്നാല്‍ വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു ലേല നടപടിക്ക് സ്റ്റേ സമ്പാദിച്ചു.13 ലക്ഷം കുടിശ്ശിക വരുത്തിയെന്നാരോപിച്ചാണ് പഞ്ചായത്ത് വ്യാപാരികള്‍ക്കെതിരേ നടപടി സ്വീകരിച്ചത്. അതോടെ ഷോപ്പിങ് കോംപ്ലക്‌സ് അടഞ്ഞുകിടന്നു. ഏകദേശം ഒരു വര്‍ഷത്തോളമായെങ്കിലും ബന്ധപെട്ടവര്‍ കെട്ടിടത്തിന്റെ സംരക്ഷണത്തിനായി യാതോരു വിധ നടപടികളും സ്വീകരിച്ചില്ല.
10 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായപയെടുത്താണ് പുതിയ കെട്ടിടം പണിതത്. അതും തകര്‍ച്ചയുടെ വക്കിലാണ്.
അധികൃതരുടെ പിടിപ്പുകേടിനാല്‍ വര്‍ഷത്തില്‍ ലക്ഷത്തിന് രൂപയുടെ വരുമാനമാണ് പഞ്ചായത്തിന് നഷ്ടപെട്ടുകൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it