kasaragod local

പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് സ്ഥാനങ്ങള്‍ ധാരണയായി

കാസര്‍കോട്: യു ഡി എഫ് ലെയ്‌സണ്‍ കമ്മിറ്റിയില്‍ ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവിക്കുള്ള തീരുമാനമായി. ജില്ലാ പഞ്ചായത്ത് സീറ്റുസംബന്ധിച്ച തീരുമാനം സം സ്ഥാന കമ്മിറ്റിക്ക് വിട്ടു. ബ്ലോക്ക് പഞ്ചായത്തുകളില്‍ കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ പ്രസിഡന്റ് മുസ്‌ലിംലീഗിനും വൈസ് പ്രസിഡന്റ്‌കോണ്‍ഗ്രസ്സിനും നല്‍കാന്‍ തീരുമാനമായി. ഗ്രാമപ്പഞ്ചായത്തുകളില്‍ മഞ്ചേശ്വരത്ത് പ്രസിഡണ്ട് ലീഗിനും വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിനും ലഭിക്കും. മീഞ്ചയില്‍ പ്രസിഡന്റ് കോണ്‍ഗ്രസിനും വൈസ് പ്രസിഡന്റ് ലീഗിനും കുമ്പളയില്‍ പ്രസിഡന്റ് ലീഗും വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിനും വോര്‍ക്കാടിയില്‍ പ്രസിഡന്റ് ലീഗും വൈസ് പ്രസിഡന്റ് കോ ണ്‍ഗ്രസും ബദിയഡുക്കയില്‍ പ്രസിഡന്റ് കോണ്‍ഗ്രസും വൈ സ് പ്രസിഡന്റ് ലീഗുമായിരിക്കും. ചെങ്കളയില്‍ പ്രസിഡന്റ് ലീഗിനും വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിനും നല്‍കും. മൊഗ്രാല്‍പുത്തൂര്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ലീഗിന് നല്‍കും. കുമ്പബാഡെ പ്രസിഡന്റ് ലീഗിനും വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിനും ചെമ്മനാട് പ്രസിഡന്റ് ലീഗ്, വൈസ് പ്രസിഡന്റ് കോണ്‍ഗ്രസ്, ഉദുമ പ്രസിഡന്റ് ലീഗ്, വൈസ് പ്രസിഡന്റ് കോണ്‍ഗ്രസ്, മുളിയാര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോ ണ്‍ഗ്രസും മത്സരിക്കും. കള്ളാറില്‍ വൈസപ്രസിഡന്റും പ്രസിഡന്റും കോണ്‍ഗ്രസിന് ലഭിക്കും. ബളാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കും കേരളാ കോണ്‍ഗ്രസ് (എം) വൈസ് പ്രസിഡന്റും ,ആകും. തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ പഞ്ചായത്തുകളില്‍ ലീഗ് പ്രസിഡണ്ട്, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും നല്‍കാന്‍ ലെയ്‌സണ്‍കമ്മിറ്റി യോഗത്തില്‍ ധാരണയായി. ലെയ്‌സണ്‍ കമ്മിറ്റിയോഗത്തില്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അധ്യകഷത വഹിച്ചു, ഗംഗാധരന്‍ നായര്‍, ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, പി എ അഷറഫ് അലി, എം സി ഖമറുദ്ദീന്‍, സി ടി അഹമ്മദലി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പി ബി അബ്ദുറസാഖ് എംഎല്‍എ, സംബന്ധിച്ചു.
Next Story

RELATED STORIES

Share it