thrissur local

പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ 25 പേര്‍ പുറത്ത്

നെടുങ്കണ്ടം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് എതിരേ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമതരെയും അവരെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പദവി വഹിക്കുന്നവരെയും ആറ് വര്‍ഷത്തേയ്ക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കി.
കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജി മുരളീധരന്‍, മണ്ഡലം പ്രസിഡന്റ് ജോയി ഉലഹന്നാന്‍ എന്നിവര്‍ അറിയിച്ചു.
നെടുങ്കണ്ടം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മത്സരിക്കുന്ന ആലീസ് തോമസ്, വാര്‍ഡ് പ്രസിഡന്റ് ലാലു കൊച്ചിയില്‍, 14-ാം വാര്‍ഡിലെ സ്ഥാനാര്‍ഥികളായ ഷിഹാബുദ്ദീന്‍ യൂസഫ്, ത്രിവിക്രമന്‍ നായര്‍(കീര്‍ത്തി), മണ്ഡലം സെക്രട്ടറി ചന്ദ്രബാബു, 17-ാം വാര്‍ഡിലെ സ്ഥാനാര്‍ഥി അജിത ഷിബു, ഷിബു ചെരികുന്നേല്‍, 20-ാം വാര്‍ഡ് സ്ഥാനാര്‍ഥി ആന്റണി പെരുമ്പാറയില്‍, വാര്‍ഡ് പ്രസിഡന്റ് പി.ജെ. ബെന്നി, കുര്യന്‍ തുണ്ടിയില്‍, 22-ാം വാര്‍ഡ് സ്ഥാനാര്‍ഥി ലീലാമ്മ കുര്യന്‍, രാജേഷ് അമ്പഴത്തിനാല്‍, കുട്ടിച്ചന്‍ പുന്നപ്ലാക്കല്‍, ടോമി മങ്ങാട്ട്, റോയി പുന്നക്കാട്ടില്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
കൂടാതെ വണ്ടന്‍മേട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് സ്ഥാനാര്‍ഥി ഗ്രേസി കോശി, വാര്‍ഡ് പ്രസിഡന്റ് ടി.എ. ബിനു, 10-ാം വാര്‍ഡ് സ്ഥാനാര്‍ഥി ജോസ് പൂവത്തുംമൂട്ടില്‍, 15-ാം വാര്‍ഡ് സ്ഥാനാര്‍ഥി സിനിമോള്‍ ജോര്‍ജ്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോര്‍ജ് ഉതുപ്പ് എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്.
ഇരട്ടയാര്‍ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി എം കെ നാരായണന്‍, അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ഥി പ്രിയാ രവിന്ദ്രന്‍, തങ്കച്ചന്‍ പെറുകരക്കുന്നേല്‍, ആറാം വാര്‍ഡ് സ്ഥാനാര്‍ഥി തങ്കമ്മ രാജു, 14-ാം വാര്‍ഡ് സ്ഥാനാര്‍ഥി ജോസുകുട്ടി അരിയപ്പറമ്പില്‍ എന്നിവരാണ് പുറത്തായത്.
സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി പാര്‍ട്ടിയെ ധിക്കരിച്ച് കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതരെ നിര്‍ത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് യു. ഡി. എഫ്. സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്ന് നേതാക്കള്‍ വ്യക്തമാക്കി.
നാലര വര്‍ഷമായി യു.ഡി.എഫ്. സര്‍ക്കാരില്‍ നിന്ന് എല്ലാ ആനുകൂല്യങ്ങളും നേടിയെടുത്തവരാണ് വിമതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it