thrissur local

പഞ്ചായത്ത് അധികൃതരുടെ നിസ്സംഗത; മാളയിലെ പൊതുകിണറുകള്‍ നശിക്കുന്നു

മാള: ഗ്രാമപ്പഞ്ചായത്തിലെ പൊതു കിണറുകള്‍ കാട് കയറിയും മാലിന്യങ്ങള്‍ നിറഞ്ഞും നശിക്കുമ്പോള്‍ പഞ്ചായത്ത് അധികൃതര്‍ക്കും മറ്റും നിസംഗത പാലിക്കുകയാണെന്ന് ആക്ഷേപം. മെയിന്‍ റോഡിന്റെ വക്കിലുള്ള കിണറുകളില്‍ പോലും നിറയെ മാലിന്യവും കാട് പിടിച്ച നിലയിലുമാണ്. വലിയപറമ്പ് ജങ്ഷനിലുള്ള പൊതു കിണര്‍ ഇതിനുദാഹരണമാണ്.
ഗ്രില്ലിട്ട ഈ കിണറിനകത്ത് പോലും നിറയെ മാലിന്യമാണ്. കൂടാതെ കിണിന് മേലേ വലിയ കാട് പിടിച്ച നിലയിലുമാണ്. കോട്ടമുറി ജങ്ഷനിലുള്ള കിണറാണെങ്കില്‍ റോഡിലെ ഗതാഗതം മുടക്കിയായി കിടക്കുക കൂടിയാണ്. ഈ കിണര്‍ നന്നാക്കാനായില്ലെങ്കില്‍ മൂടിക്കളഞ്ഞ് റോഡിലെ ഗതാഗതം സുഖമമാക്കണമെന്നാണ് അഭിപ്രായമുയരുന്നത്.
മാള ഗ്രാമപ്പഞ്ചായത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നാല്‍പ്പതിനും അന്‍പതിനും ഇടയില്‍ എണ്ണം പൊതു കിണറുകള്‍ ഉണ്ടായിരുന്നെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇവയില്‍ ഭൂരിഭാഗവും സ്വകാര്യ വ്യക്തികള്‍ കയ്യേറിയ നിലയിലാണ്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളോട് ചേര്‍ന്ന കിണറുകളാണ് അവരുടെ ഭൂമിയോട് ചേര്‍ക്കപ്പെട്ടത്.
ബാക്കിയായവയെല്ലാം തന്നെ നാട്ടുകാരുടെ കുപ്പത്തൊട്ടിയായ നിലയിലാണ്. കിണറുകളില്‍ മാലിന്യം നിറഞ്ഞ് ഉപയോഗ ശൂന്യമായതിനാലും പൈപ്പ് വെള്ളം ഉപയോഗിച്ച് തുടങ്ങിയതിനാലും പൊതു കിണറുകള്‍ ഉപേക്ഷിക്കപ്പട്ടതാണ് മാലിന്യതൊട്ടിയാവാന്‍ കാരണം. പൈപ്പ് വെള്ളം പക്ഷേ രണ്ടാഴ്ചയിലൊരിക്കല്‍ വരെയാണ് എത്തുന്നത്. വേനല്‍ എത്തിയ ഈ അവസരത്തില്‍ പൊതു കിണറുകള്‍ നന്നാക്കി ഉപയോഗയോഗ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്. അതിലൂടെ സമീപ കിണറുകളില്‍ വെള്ളമെത്താനുതകുമെന്നും അഭിപ്രായം ഉയരുന്നു.
Next Story

RELATED STORIES

Share it