പഞ്ചായത്തുകളില്‍ 50 ശതമാനം വനിതാ സംവരണത്തിന് കേന്ദ്രനീക്കം

ഹൈദരാബാദ്: രാജ്യത്തെ തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നടപ്പാക്കാന്‍ ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്തിവരുകയാണെന്ന് കേന്ദ്ര മന്ത്രി എ വെങ്കയ്യനായിഡു അറിയിച്ചു. ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
രാജസ്ഥാന്‍, മധ്യപ്രദേശ്, കേരളം, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഇപ്പോള്‍തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമുണ്ട്. രാജ്യവ്യാപകമായി അത് നടപ്പാക്കാനാണ് ഉദ്ദേശ്യം. ഇതുസംബന്ധിച്ച് നഗര -ഗ്രാമ വികസന മന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തിവരികയാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുത്ത് അഭിപ്രായ സമന്വയം സൃഷ്ടിക്കേണ്ടതുണ്ട്. മന്ത്രി പറഞ്ഞു.
നിയമസഭകളിലും പാര്‍ലമെന്റിലും വനിതാ സംവരണം ഏര്‍പ്പെടുത്തുന്നതില്‍ സമവായമുണ്ടായിട്ടില്ല. വനിതാ സംവരണത്തിന് പ്രതിജ്ഞാബദ്ധരാണെന്നാണ് എല്ലാ പാര്‍ട്ടികളും പറയുന്നത്. എന്നാല്‍, ബില്ല് പാസാക്കാന്‍ അവര്‍ തടസ്സം സൃഷ്ടിക്കുകയാണെന്നും നായിഡു പറഞ്ഞു.
Next Story

RELATED STORIES

Share it