kannur local

പഞ്ചായത്തുകളില്‍ റോഡ് അറ്റകുറ്റപ്പണികള്‍ സജീവം

ഇരിക്കൂര്‍: സാമ്പത്തികവര്‍ഷം അവസാനിക്കാറായ പശ്ചാത്തലത്തില്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ റോഡ് പണികള്‍ സജീവമായി. റീടാറിങ്, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായി റോഡുകളില്‍ മെറ്റലും ടാറും ഇറക്കിവച്ച കാഴ്ച്ചയാണ് പല പഞ്ചായത്തുകളിലും. കുണ്ടും കുഴികളുമായി ഗതാഗതം ദുഷ്‌കരമായിരുന്ന ഇരിക്കൂര്‍ പഞ്ചായത്തിലെ പോലിസ് സ്‌റ്റേഷന്‍, ബ്ലോക്ക് പഞ്ചായത്ത്, ഗവ. പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് റോഡ് എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. ഏറെ നാളത്തെ മുറവിളിക്കൊടുവിലാണ് റോഡിലെ കുണ്ടും കുഴികളുമടച്ച് റീടാറിങ് നടത്തുന്നത്.
കോളോട്, പട്ടുവം, നിടുവള്ളൂര്‍ ഭാഗങ്ങളിലേക്കുള്ള പ്രദേശവാസികള്‍ ഉപയോഗിക്കുന്ന റോഡു കൂടിയാണ്. റോഡിന്റെ സംരക്ഷണാര്‍ഥം ഇരു ഭാഗങ്ങളിലും കോണ്‍ക്രീറ്റില്‍ ഓവുചാല്‍ നിര്‍മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.——പദ്ധതിഫണ്ട് നഷ്ടമാവാതിരിക്കാന്‍ പ്രവൃത്തി മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാന്‍ കരാറുകര്‍ പണിപ്പെടുകയാണ്.
കടമ്പൂര്‍ഗ്രാമപ്പഞ്ചായത്തില്‍ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണി നടന്നുവരികയാണ്. കോട്ടൂര്‍ റോഡില്‍ റീടാറിങിനു പകരം കുണ്ടുംകുഴിയും മാത്രമടക്കുന്ന പ്രവൃത്തിയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. വര്‍ഷങ്ങളായി ഇവിടെ റീടാറിങ് നടത്തിയിട്ട്. മഴക്കാലത്ത് കുത്തിയൊലിച്ചെത്തുന്ന വെള്ളത്തില്‍ റോഡിനിരുവശവും തകരുന്നത് പതിവാണ്. കണ്ണൂര്‍ ആശുപത്രിയില്‍ നിന്ന് കോട്ടൂര്‍-പൊതുവാച്ചേരി വഴി ചക്കരക്കല്ലിലേക്ക് ഒരു ബസ് സര്‍വീസ് നടത്തുന്നുണ്ട്. റോഡിനിരുവശവും ഓവുചാല്‍ നിര്‍മിച്ച് റോഡ് ടാര്‍ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.—
Next Story

RELATED STORIES

Share it