kasaragod local

പഞ്ചായത്തുകളില്‍ കൂടുതല്‍ പോളിങ് മടിക്കൈയില്‍, കുറവ് മംഗല്‍പാടിയില്‍

കാസര്‍കോട്്: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നഗരസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 78.43 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആകെയുള്ള 9,51,703 വോട്ടര്‍മാരില്‍ 7,46,401 വോട്ടര്‍മാരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ബ്ലോക്ക് തലത്തില്‍ 83.48 ശതമാനം പോളിങ് രേഖപ്പെടുത്തിയ നീലേശ്വരം ബ്ലോക്കാണ് മുന്നിലുള്ളത്. 93,757 പേരാണ് നീലേശ്വരം ബ്ലോക്കില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. പരപ്പ 1,13,316 (82.66 ശതമാനം), കാറഡുക്ക 88,296 (81.64 ശതമാനം), കാഞ്ഞങ്ങാട് 1,05,855 (80.03 ശതമാനം), കാസര്‍കോട് 1,34,119 (74.39 ശതമാനം), മഞ്ചേശ്വരം 1,22,139 (73.87 ശതമാനം) എന്നിങ്ങനെയാണ് മറ്റു ബ്ലോക്കുകളുടെ പോളിങ് നില. നഗരസഭകളില്‍ 79.56 ശതമാനം പോളിങ് രേഖപ്പെടുത്തിയ കാഞ്ഞങ്ങാടാണ് മുന്നിലുള്ളത്. 39,255  വോട്ടര്‍മാരാണ് കാഞ്ഞങ്ങാട് നഗരസഭയില്‍ വോട്ട് രേഖപ്പെടുത്തിയത്. നീലേശ്വരം 23,389 (79.07 ശതമാനം), കാസര്‍കോട്-26,275 (70.41 ശതമാനം) എന്നിങ്ങനെയാണ് മറ്റ് നഗരസഭകളുടെ പോളിങ് നില. ഗ്രാമപ്പഞ്ചായത്തുകളില്‍ 90.84 ശതമാനം പോളിങ് രേഖപ്പെടുത്തിയ മടിക്കൈ ആണ് മുന്നിലുള്ളത്. പിലിക്കോടില്‍ 90.41ഉം കയ്യൂര്‍-ചീമേനിയില്‍ 90.31ഉം ശതമാനം പോളിങ് രേഖപ്പെടുത്തി. അജാനൂര്‍ (81.25), ബദിയടുക്ക (76.26), ബളാല്‍ (83.07), ബേഡഡുക്ക (84.53), ബെള്ളൂര്‍ (81.58), ചെമനാട് (73.7), ചെങ്കള (77.27), ചെറുവത്തൂര്‍ (83.22), ദേലംപാടി (81.96), ഈസ്റ്റ് എളേരി (80.5), എണ്‍മകജെ (76.96), കള്ളാര്‍ (80.25), കാറഡുക്ക (78.32), കോടോം-ബേളൂര്‍ (81.13), കിനാനൂര്‍-കരിന്തളം (86.24), കുമ്പഡാജെ (78.85), കുമ്പള (70.87), കുറ്റിക്കോല്‍ (86.64), മധൂര്‍ (74.92), മംഗല്‍പാടി (66.98), മഞ്ചേശ്വരം (73.05), മീഞ്ച (77.44), മൊഗ്രാല്‍ പുത്തൂര്‍ (73.13), മുളിയാര്‍ (77.75), പടന്ന (81.25), പൈവളിഗെ (73.97), പള്ളിക്കര (74.81), പനത്തടി (80.68), പുല്ലൂര്‍-പെരിയ (82.45), പുത്തിഗെ (75.37), തൃക്കരിപ്പൂര്‍ (75.17), ഉദുമ (75.81), വലിയപറമ്പ (85.71), വോര്‍ക്കാടി (78.03) വെസ്റ്റ് എളേരി (85.99) എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ പോളിങ് ശതമാനം.
Next Story

RELATED STORIES

Share it