പഞ്ചായത്തീരാജ്: കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: പഞ്ചായത്തീരാജ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനത്തിനുള്ള ദേശീയ ബഹുമതിക്ക് കേരളം വീണ്ടും അര്‍ഹമായി. ഇതുസംബന്ധിച്ച അറിയിപ്പ് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തില്‍നിന്നു സംസ്ഥാന സര്‍ക്കാരിനു ലഭിച്ചു. തുടര്‍ച്ചയായി രണ്ടാംതവണയാണ് കേരളം ഈ ബഹുമതി നേടുന്നത്. അധികാര വികേന്ദ്രീകരണ സൂചികയില്‍ കേരളം ഉന്നതസ്ഥാനത്താണെന്ന് 2015-2016ലെ കേന്ദ്ര അവലോകനം വിലയിരുത്തി. ഫണ്ട്, ചുമതലകള്‍, ഉദ്യോഗസ്ഥ സംവിധാനം എന്നിവയിലെ വികേന്ദ്രീകരണം ശ്രദ്ധേയമായി. ഈ മാസം 24ന് ജംഷെഡ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയില്‍നിന്നു മന്ത്രി എം കെ മുനീര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
Next Story

RELATED STORIES

Share it