പഞ്ചാബ് മന്ത്രിയുമായി വാഗ്വാദം പോലിസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി
BY Sumeera SMR29 Nov 2015 4:21 AM GMT
Sumeera SMR29 Nov 2015 4:21 AM GMT
ചണ്ഡീഗഡ്: ഹരിയാനയിലെ ഫത്തേഹബാദ് പോലിസ് സൂപ്രണ്ട് സംഗീത കാലിയ ഐപിഎസിനെ സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം ഇവരോട് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഗീത ഇറങ്ങിപ്പോയില്ല. ഇതില്‍ ക്ഷുഭിതനായ മന്ത്രി ഇറങ്ങിപ്പോവുകയും ചെയ്തു. ഫത്തേഹാബാദ് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.
ഹരിയാന അതിര്‍ത്തിയിലെ മദ്യക്കടത്ത് സംബന്ധിച്ച് മന്ത്രിയും സംഗീതയും തമ്മില്‍ യോഗത്തില്‍ വാക്കുതര്‍ക്കം നടന്നു. ഇതിനിടയിലാണ് അവരോട് ഇറങ്ങിപ്പോവാന്‍ മന്ത്രി ആവശ്യപ്പെട്ടത്. വാഗ്വാദം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉദ്യോഗസ്ഥയുടെ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിറകേയാണ് സംഗീത കാലിയയെ സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗുഡ്ഗാവ് ജില്ലയിലെ ഭോണ്ട്സിയിലേക്ക് സംഗീതയെ മാറ്റുമെന്നാണറിയുന്നത്. സംഗീതക്കെതിരായ മന്ത്രിയുടെ നിലപാടിനെതിരേ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതികരണങ്ങള്‍ വരുന്നുണ്ട്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT