പഞ്ചാബില്‍ സംഘര്‍ഷം: രണ്ടുപേര്‍ മരിച്ചു

ഫരീദ്‌കോട്ട്: പഞ്ചാബിലെ വി വിധ സ്ഥലങ്ങളില്‍ സിഖുകാ രും പോലിസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറലടക്കം 75 പേര്‍ക്ക് പരിക്കേറ്റു. സിഖുകാരുടെ വിശുദ്ധമതഗ്രന്ഥം കീറിയെറിഞ്ഞതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് വ്യാപകമായി ആക്രമണം നടന്നത്. ഫരീദ്‌കോട്ട്, മോഗ, സംഗൂര്‍ ജില്ലകളിലായിരുന്നു വന്‍ ആക്രമണം.ഫരീദ്‌കോട്ടില്‍നിന്ന് 20 കി മീ അകലെ ബേഹ്ബാല്‍ കലാ ന്‍ ഗ്രാമത്തില്‍ റോഡ് ഉപരോധിച്ചവരുമായാണ് പോലിസ് ഏറ്റുമുട്ടിയത്. രണ്ടു യുവാക്കളാണ് മരിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭകര്‍ റോഡുകള്‍ ഉപരോധിച്ചു. ജലപീരങ്കിയും കണ്ണീര്‍വാതകപ്രയോഗവും നടത്തിയാണ് പോലിസ് ജനങ്ങളെ പിരിച്ചുവിട്ടത്. പരിക്കേറ്റ 75 പേരില്‍ ബതിന്ദ പോലിസ് ഐജി ജെ കെ ജയിനും ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. വിശുദ്ധ ഗ്രന്ഥത്തിന്റെ 150 പേജുകള്‍ കീറിയെറിഞ്ഞവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ജൂണ്‍ ഒന്നിന് ഫരീദ് കോട്ടിലെ ബുര്‍ജ് ജവഹര്‍സിങ് വാലാഗ്രാമത്തിലെ ഗുരുദ്വാരയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണ് ഗ്രന്ഥമെന്ന് അധികൃതര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ജനങ്ങള്‍ ശാന്തരാവണമെന്നും മുഖ്യമന്ത്രി പ്രകാശ്‌സിങ് ബാദലും ഉപമുഖ്യമ ന്ത്രി സുഖ്ബീര്‍സിങ് ബാദലും ആവശ്യപ്പെട്ടു.

സിഖ് പ്രക്ഷോഭകര്‍ക്കുനേരെ നടന്ന പോലിസ് നടപടിയെ അകാല്‍തക്്ത് അപലപിച്ചു. അതിക്രമം കാണിച്ച പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് അകാല്‍തക്ത് തലവന്‍ പഞ്ചാബ് സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിക്കുന്ന നടപടി സിഖുകാര്‍ പൊറുക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് അമരീന്ദര്‍ സി ങും പോലിസ് നടപടിയെ വിമര്‍ശിച്ചു. ക്രമസമാധാനം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവച്ചൊഴിയാന്‍ പ്രകാശ്‌സിങ് ബാദല്‍ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it