Flash News

പഞ്ചാബില്‍ യുവതിയെ ഓഫിസില്‍ നിന്ന് പിടിച്ചിറക്കി ബലാത്സംഗം ചെയ്തു

പഞ്ചാബില്‍ യുവതിയെ ഓഫിസില്‍ നിന്ന് പിടിച്ചിറക്കി ബലാത്സംഗം ചെയ്തു
X
muktsar-kidnapping_

മുക്തസര്‍: പഞ്ചാബിലെ മുക്തസറില്‍ പട്ടാപ്പകല്‍ യുവതിയെ ഓഫിസില്‍ നിന്ന് പിടിച്ചിറക്കി ബലാത്സംഗം ചെയ്തു. മാര്‍ച്ച് 24നാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഓഫിസില്‍ നിന്നും പിടിച്ചിറക്കിയ യുവതിയെ അക്രമി കടകള്‍ നിറഞ്ഞ റോഡിലൂടെ പിടിച്ചുവലിച്ചുകൊണ്ടുപോവുകയായിരുന്നു. യുവതി സഹായത്തിനായി കേണപേക്ഷിക്കുന്നുണ്ടെങ്കിലും ആരും രക്ഷയ്‌ക്കെത്തിയില്ല. ഓഫിസിന് പിന്നിലെ ഫാംഹൗസിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി യുവതിയെ അക്രമി പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസില്‍ പോലിസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. യുവതി ദലിതാണെന്നും അക്രമി സവര്‍ണനാണെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്തുള്ള കടയില്‍ ഘടിപ്പിച്ച സിസിടിവിയില്‍ നിന്നാണ് ദൃശ്യം പുറത്ത് വന്നത്.
Next Story

RELATED STORIES

Share it