പഞ്ചാബിലും ഹരിയാനയിലും പൊടിക്കാറ്റ്; ചൂടിന് ശമനം

ചണ്ഡീഗഡ്: ഉഷ്ണ തരംഗത്തിന് ആശ്വാസമായി പഞ്ചാബിലും ഹരിയാനയിലും പൊടിക്കാറ്റ്. ഇരുസംസ്ഥാനങ്ങളുടെയും പൊതുതലസ്ഥാനമായ ചണ്ഡീഗഡില്‍ പൊടിക്കാറ്റുമൂലം താപതരംഗത്തിന്റെ തീവ്രത നന്നെ കുറഞ്ഞു. തിങ്കളാഴ്ച 43 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചണ്ഡീഗഡിലെ പരമാവധി ചൂട്. 45 ഡിഗ്രി സെല്‍ഷ്യസിലേറെ ചൂട് അനുഭവപ്പെട്ടിരുന്ന ഹരിയാനയിലെ ഹിസാറിലും പൊടിക്കാറ്റ് വലിയ ആശ്വാസം പകര്‍ന്നു. ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, ജിന്ദ്, രോഹ്തക്, പഞ്ച്കുല എന്നിവിടങ്ങളില്‍ ഭാഗികമായി മേഘാവൃതമായ ആകാശമാണ് ഇന്നലെ ദൃശ്യമായത്.
പഞ്ചാബിലെ അമൃത്‌സര്‍, ലുധിയാന, പാട്യാല എന്നിവിടങ്ങളിലും പൊടിക്കാറ്റ് ചൂടിനെ നന്നെ ശമിപ്പിച്ചു. മെയ് എട്ടോടെ ചൂടിന് ഗണ്യമായ കുറവുണ്ടാവുമെന്ന് ചണ്ഡീഗഡ് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ സുരീന്ദര്‍ പോള്‍ പറഞ്ഞു. അതേസമയം, തെലങ്കാന താപതരംഗത്തിന്റെ പിടിയിലമര്‍ന്നു. ഈ വേനല്‍ക്കാലത്ത് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 219 ആയെന്ന് തെലങ്കാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് നാല്‍ഗോണ്ടയിലാണ്- 76 പേര്‍. 35 പേര്‍ മരിച്ച മെഹബൂബ് നഗറാണ് രണ്ടാംസ്ഥാനത്ത്.
സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടിയെടുക്കുന്നതിന് എല്ലാ ജില്ലകളിലും താപതരംഗ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ചൂട് കണക്കിലെടുത്ത് സ്‌കൂളുകളുടെ അവധി നേരത്തെയാക്കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ അരലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it