പഞ്ചാബിനെ അട്ടിമറിച്ച് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍

കൊച്ചി: ഒരു പന്ത് ബാക്കിനില്‍ക്കെ കരുത്തരായ പഞ്ചാബിനെ അഞ്ചു വിക്കറ്റിന് അട്ടിമറിച്ച് കേരളം സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെ ന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഗ്രൂപ്പ് ബിയില്‍ കളിച്ച അ ഞ്ചു മല്‍സരങ്ങളിലും ജയിച്ച് 20 പോയിന്റ് നേടി ഒന്നാമതെത്തിയാണ് കേരളം നോക്കൗട്ട്‌റൗണ്ടിലെത്തിയത്.
സഞ്ജു വി സാംസണിന്റെ (56 പന്തില്‍ 72, 4 ഫോര്‍, 1 സിക്‌സര്‍) കരുത്തുറ്റ അര്‍ധസെഞ്ച്വ റി മികവിലാണ് കേരളം സൂപ്പര്‍ ലീഗ് ഘട്ടത്തിലേക്ക് കുതിച്ചത്. അവസാന ഒാവറുകളില്‍ പരാജയത്തിന്റെ വക്കിലായിരുന്ന കേരളത്തെ വിജയത്തിലെത്തിച്ചത് വി എ ജഗദീഷി (16*)ന്റെ മിന്നുന്ന പ്രകടനമാണ്.
ടോസ് നേടിയ കേരളം പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങിന്റെ (54) അര്‍ധസെഞ്ച്വറി മികവില്‍ പഞ്ചാബ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടി. 44 പന്തില്‍ ഏഴു ബൗണ്ടറികളുടേയും ഒരു സിക്‌സറിന്റേയും സഹായത്തോടെയാണ് യുവരാജ് അര്‍ധശതകം നേടിയത്. പി പ്രശാന്തിന്റെ പന്തില്‍ സന്ദീപ് വാര്യര്‍ക്ക് ക്യാച്ച് നല്‍കി യുവി മടങ്ങുമ്പോള്‍ പഞ്ചാബിന്റ സ്‌കോര്‍ 133ല്‍ എത്തിയിരുന്നു.
31 പന്തില്‍ 35 റണ്ണുമായി പര്‍ഗത് സിങ് യുവരാജിന് മികച്ച പിന്തുണ നല്‍കി. കേരളത്തിന് വേണ്ടി പി പ്രശാന്ത് മൂന്നും ബേസില്‍ തമ്പി രണ്ടും വി എ ജഗദീഷ് ഒരു വിക്കറ്റും നേടി. പഞ്ചാബിനുവേണ്ടി ഹര്‍ഭജന്‍ സിങും സിദ്ധാര്‍ഥ് കൗളും രണ്ടു വിക്കറ്റ് വീതം നേടി.
ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ഈ മാസം 15 മുതല്‍ മുംബൈയില്‍ ആരംഭിക്കും. ഗ്രൂപ്പ് ബിയില്‍ ജാര്‍ഖണ്ഡ് രണ്ടാം സ്ഥാനത്തും സൗരാഷ്ട്ര മൂന്നാംസ്ഥാനത്തുമാണ്. ഗ്രൂപ്പ് ബിയിലെ മറ്റൊരു മല്‍സരത്തി ല്‍ ത്രിപുര രാജസ്ഥാനെ ഒരു വിക്കറ്റിനും ജാര്‍ഖണ്ഡ് സൗരാഷ്ട്രയെ ഏഴു വിക്കറ്റിനും പരാജയപ്പെടുത്തി.
കേരളം നാളെ ജാര്‍ഖണ്ഡിനെ നേരിടും.
Next Story

RELATED STORIES

Share it